2022 .. അച്ഛൻ ഓർമയായ വർഷം....... ഓരോ മരണവും വാർത്തയായ നിറയുമ്പോൾ നമുക്ക് ഉറ്റവർക്കു സംഭവിക്കാവുന്ന മരണത്തെ കുറിച്ച് മനുഷ്യനൊരിക്കലും ചിന്തിക്കാറില്ല. അത് യഥാർത്ഥമാകുമ്പോൾ അതും അവിചാരിതമായി സംഭവിക്കുമ്പോൾ കാലിടറിപ്പോകുന്നതായി അനുഭവപ്പെടും. പക്ഷെ ജീവിതം എന്ന നാടകം അവസാനരംഗം വരെ കാത്തിരുന്നേ മതിയാകൂ. നമ്മുടെ അഭിനയം നാം തുടർന്നേ മതിയാകൂ. അതിൽ വീണ്ടും സന്തോഷവും സങ്കടവും ഒക്കെ കടന്നുപോകണം. ഏപ്രിലിൽ അച്ഛന്റെ മരണം സംഭവിച്ചപോലെ ഡിസംബറിൽ എനിക്കൊരു മകൾ ജനിച്ചപ്പോൾ എത്രമാത്രം മുഹൂർത്തങ്ങളിലൂടെ ഇനിയും നമുക്ക് കടന്നു പോകേണ്ടിവരുമെന്നു ഓർത്തുപോയി. അതെ 2022 എനിക്ക് മറക്കാനാകാത്ത വര്ഷമാകുന്നതും അതുകൊണ്ടു തന്നെ.......
എല്ലാ വർഷത്തെയും പോലെയുള്ള കണക്കെടുപ്പുകൾക്കു മനസ്സ് തയ്യാറല്ല...
അതുകൊണ്ടു ഈ എഴുത്ത് ഇവിടെ അവസാനിപ്പിക്കുന്നു......പുതുവർഷം വരട്ടെ...പുതിയ ജീവിതനാടകങ്ങൾക്കു നമുക്ക് കാത്തിരിക്കാം.
