2012 ഒക്‌ടോബർ 28, ഞായറാഴ്‌ച

ഒരു നല്ല സിനിമ- A Separation

ജീവിതത്തിന്റെ സങ്കീര്‍ണ്ണതകള്‍ വിവാഹമോചനത്തിലേക്ക് നയിക്കുന്ന ദമ്പതിമാര്‍ ................. അവര്‍ക്കിടയില്‍ അവരില്‍ ആരെ സ്വീകരിക്കും എന്നാ ചോദ്യവുമായി ഒരു മകളും............അതിനിടയില്‍ സംഭവിക്കുന്ന മറ്റു ചില കാര്യങ്ങള്‍..........  ... ഇസ്ലാമിക രാഷ്ട്രങ്ങളിലെ നിയമത്തിന്റെ സങ്കീര്‍ണ്ണതകള്‍ കൂടി ഇവിടെ അനാവരണം ചെയുമ്പോള്‍ ഇതേ ഒരു നല്ല സിനിമയാകുന്നു. അതിനിടയില്‍ ദൈവിക വിശ്വാസങ്ങള്‍ കുടുംബ ഭദ്രതയ്ക്കും അപ്പുരതാനെന്നുള്ള ഓര്‍മ്മപെടുത്തല്‍ കൂടി ചിത്രം നമുക്ക് നല്‍കുന്നു. നിഷ്കളങ്ക ബാല്യവും കുടുംബത്തിലെ സങ്കര്‍ഷങ്ങള്‍ അവരുടെ ജീവിതത്തെ എത്ര മാത്രം ബാധിക്കുന്നു എന്നും അതോടൊപ്പം കുട്ടികളെ മനസ്സിലാക്കുന്ന മാതാപിതാക്കളുടെ സങ്കര്ഷവും ഈ സിനിമ നമുക്ക് നല്‍കുന്ന കാഴ്ചകള്‍ ആണ്.

2012 ഒക്‌ടോബർ 21, ഞായറാഴ്‌ച

മരണം രംഗ ബോധമില്ലാത്ത ഒരു കൊമാളിയാണ്...........................


ഞാന്‍ പപ്പയെ ആദ്യമായി കാണുന്നത് സംഗീതയെ ആദ്യമായി കാണുന്ന ദിവസം തന്നെയാണ്. ഞങ്ങളുടെ വിവാഹം കഴിഞ്ഞതോടെ അദ്ദേഹം എന്റെയും പപ്പ ആയി. പക്ഷെ ഇപ്പോള്‍ മനസിലാക്കുന്നു അദ്ദേഹം അതിനുമപ്പുറം എന്തൊക്കെയോ ആയിരുന്നുവെന്നു. ഞങ്ങള്‍ സംസാരിച്ച വിഷയങ്ങള്‍ ഒരിക്കലും ഈ ബന്ധത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നവ മാത്രമായിരുന്നില്ല. ഈ സംസാരങ്ങളുടെ ഒക്കെ അവസാനത്തില്‍ ഞാന്‍ ചോദിച്ചിട്ടുണ്ട് ഇതൊക്കെ ഒരു രചനയുടെ ഒതുക്കത്തിലേക്ക് കൊണ്ടുവന്നു കൂടെ എന്ന്. അപ്പോഴൊക്കെയും ആ ചിരി മാത്രമായിരുന്നു മറുപടി. ഇപ്പോള്‍ എനിക്ക് തോന്നുന്നു ആ ചോദ്യത്തിനപ്പുറം അതിനെ കുറിപ്പുകലാക്കാന്‍ ഞാനും മറന്നുപോയില്ലേ..............