Clash (2016)
Director:Mohamed Diab
Clash- മുല്ലപ്പൂ വിപ്ളവത്തിൻെറ പരിണാമം
2013-ലെ ജനകീയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഉള്ള സന്ദർഭത്തെ ചിത്രീകരിച്ച സിനിമ. പട്ടാളത്തെ അനുകൂലിക്കുന്നവരുടെയും മുസ്ലീം ബ്രദർഹുഡിനെ അനുകൂലിക്കുന്നവരുടെയും പ്രതിഷേധങ്ങൾക്കിടയിൽ പട്ടാളം അറസ്റ്റ് ചെയ്തവരെ ഒരു വാനിൽ അടക്കുന്നു. പട്ടാള അനുകൂലികളും ബ്രദർഹുഡിനെ അനുകൂലിക്കുന്നവരും മാധ്യമ പ്രവർത്തകരും ഒരേ വാനിൽ അടയ്ക്കപ്പെടുന്നു. അവർ തമ്മിലുണ്ടാകുന്ന തർക്കങ്ങളും വാഗ്വാദങ്ങളും അതിന്റെ പുറത്ത് തെരുവിൽ ദൃശ്യമാകുന്ന പ്രക്ഷുബ്ധമായ അന്തരീക്ഷവും സംവിധായകൻ സിനിമയിൽ കോർത്തിണക്കുന്നു. Clash ഒറ്റനോട്ടത്തിൽ തീവ്രവും പരിശുദ്ധവും ലളിതവുമായ ചലച്ചിത്ര അനുഭവമാണ്.
കടുത്ത വേനലിൽ പകൽ സമയത്ത് വാനിൽ അടയ്ക്കപ്പെട്ട സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉൾപ്പെടുന്ന തടവുകാരിൽ നിന്ന് ഇടുങ്ങിയതും തീവ്രവുമായ വാഗ്വാദങ്ങളാണ് തങ്ങളുടെ അനിശ്ചിത ഭാവിക്കു മുന്നിലും ഉണ്ടാകുന്നത്. ചിന്തിച്ചുറപ്പിച്ച, തീവ്രമായ ഉൽക്കർഷേച്ഛ നിറഞ്ഞ തിരക്കഥയും അതിന്റെ വിദഗ്ധമായ നിർവ്വഹണവും ചിത്രത്തെ ഒരു ക്ലാസിക് നിലവാരത്തിലേക്ക് ഉയർത്തുന്നു.
വാനിൽ നടക്കുന്ന സംഭവങ്ങൾ വളരെ രസകരമായി പ്രേക്ഷകർക്ക് അനുഭവവേദ്യമാകുമ്പോഴും ജനാലയിലൂടെ പിന്നാമ്പുറത്ത് ദൃശ്യമാകുന്നത് കുഴഞ്ഞുമറിഞ്ഞ ഭീകരമായ അന്തരീക്ഷമാണ്. സമർത്ഥമായ ഛായാഗ്രഹണം പ്രേക്ഷകന് കലാപന്തരീക്ഷത്തിന്റെ യഥാർത്ഥ ചിത്രം വെളിപ്പെടുത്തുന്നു. ചിത്രം ശക്തവും ബൃഹത്തുമായ ഒരു രാഷ്ട്രീയ സന്ദേശമാണ് നൽകുന്നത്. അവസാന ദൃശ്യങ്ങൾ ശരിതെറ്റുകൾ നിർവചിക്കാനാകാത്ത, പരീഹാരമില്ലാത്ത, ഒരു പ്രഹേളികയായാണ് സിനിമ പ്രേക്ഷകനിലേക്ക് പകരുന്നത്. പരസ്പരം മനസ്സിലാക്കാനോ ബഹുസ്വരതയെ അംഗീകരിക്കാനോ കഴിയാത്ത ഇടുങ്ങിയ ചിന്താഗതി കൊണ്ടു നടക്കുന്ന സമൂഹങ്ങളോ കക്ഷികളോ ഉളള എല്ലാ രാജ്യങ്ങളിലും സംഭവിക്കാവുന്ന ഒരു പരിണാമമാണ് ചിത്രത്തിലൂടെ പ്രേക്ഷകന് യഥാർത്ഥത്തിൽ 'ലഭിക്കുന്ന സന്ദേശം ....



