എന്റെ ചെരുപ്പുകള്‍ പിന്ചിപ്പോയി. വഴിയിലെ ചെളി മുഴുവന്‍ കാലില്‍.. . പക്ഷെ നടത്തം എങ്ങിനെയായാലെന്തു, എനിക്ക് നടന്നെ മതിയാവൂ.....
2017 ഒക്‌ടോബർ 22, ഞായറാഴ്‌ച
Kalandar Sogugu (2015)
Director:Mustafa Kara
കലന്തറിലെ
തണുപ്പുകാലം
മുസ്തഫ
കാറയുടെ ഈ ചലചിത്രം മനുഷ്യന്റെ
അതിജീവനത്തിന്റെയും
പ്രതീക്ഷയുടെയും കഥയാണ്.
പ്രകൃതിയോടും
ദാരിദ്ര്യത്തോടും പൊരുതി
മുന്നേറാനുള്ള മനുഷ്യന്റെ
അഭിവാഞ്ജയുടെ പ്രതിഫലനം
കൂടിയാണ് ഈ പകർന്നാട്ടം'.
മെഹ്മറ്റ്
ഒരിക്കൽ ധാതു ശേഖരം കണ്ടെത്തി
ധനസമ്പാദനം നടത്തിയ ആളാണ്.
അതു
കൊണ്ട് തന്നെ പുതിയ ധാതു ശേഖരം
കണ്ടെത്തലാണ് തന്റെയും
കുടുംബത്തിന്റെയും ശോഭനമായ
ഭാവിക്കു നല്ലതെന്ന് മെഹ്മറ്റ്
ചിന്തിക്കുന്നു.
പുതിയ
ധാതു ശേഖരങ്ങൾ അന്വേഷിച്ചു
നടക്കുകയാണ് മെഹ്മറ്റിന്റെ
ജോലി.
പക്ഷെ
ഭാഗ്യം എപ്പോഴും കൂടെയുണ്ടാവില്ലല്ലോ.
കൂടുംബത്തിന്റെ
കടബാധ്യത വർധിക്കുകയും
മെഹ്മറ്റിന്റെ നിധി അന്വേഷണം
നാട്ടുകാർക്കിടയിൽ അവരെ
പരിഹാസ്യരാക്കുന്നു.
പെട്ടെന്നുണ്ടായ
മഞ്ഞുവീഴ്ച്ച മെഹ്മറ്റിന്റെ
സ്വപ്നങ്ങളെ അസാധ്യമാക്കുന്നു.
ഇത്
മെഹ്മിറ്റിനെ കാളപ്പോരിൽ
ഏർപ്പെടാൻ പ്രേരിപ്പിക്കുന്നു.
ഭാര്യയുടെ
എതിർപ്പുയർന്നപ്പോൾ ഇത്
തന്റെ അവസാന ശ്രമമാണെന്നും
ഇതും പരാജയപ്പെട്ടാൽ ഖനി
തൊഴിലാളിയാകാമെന്നുമുള്ള
മെഹ്മറ്റിന്റെ സത്യം ചെയ്യലിൽ
ഹനീഫെയുടെ എതിർപ്പും
അവസാനിക്കുന്നു.അതിലും
പരാജയപ്പെട്ടതോടെ കടം തീർക്കാൻ
ഏക മാർഗം കാളയെ വിൽക്കുക
എന്നതാണ്.
പക്ഷെരാവിലെ
ഉറക്കമുണർനപ്പോൾ കാളയെ
കാണാതാവുന്നു.
അതിനെ
തേടിയുള്ള അലച്ചിലി ൽ
കുടുംബത്തിന്റെ പരിക്ഷീണത
പ്രേക്ഷകന് മനസ്സിലാക്കാൻ
സാധിക്കും.
ഈ
അലച്ചിലിൽ കുടുംബാംഗങ്ങൾ
എല്ലാവരും മഞ്ഞിൽ കൂട്ടം
തെറ്റി പോകുന്നുവെങ്കിലും
ആ കുടുംബത്തിന്റ വീണ്ടെടുപ്പിന്റെ
വിത്തുകൾ വിളയിച്ചു കൊണ്ടാണ്
ചിത്രം പര്യവസാനിക്കുന്നത്.
നാലു
ഋതുക്കളിലൂടെ കടന്നുപോകുന്ന
സിനിമ മന്ദഗതിയിലാണ് മുന്നോട്ടു
പോകുന്നത്.
ക്യാമറ
ശ്രദ്ധേയമായ രീതിയിൽ പ്രകൃതിയുടെ
സൗന്ദര്യവും അപകടവും
ചിത്രീകരിച്ചിരിക്കുന്നു.
പ്രകൃതിയുടെ
വെല്ലുവിളികളെ പ്രതീക്ഷയോടെ
നേരിടാനുള്ള മനുഷ്യവാഞ്ജ ഈ
സിനിമ പ്രതിഫലിപ്പിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ