Ordinary People (2016)
Pamilya Ordinaryo (original title)
|
DramaDirector:Eduardo W. Roy Jr.
മനിലയിലെ
തെരുവിൽ അരാജകജീവിതം നയിക്കുന്ന
Jane,
Aries എന്നീ
കൗമാര ദമ്പതികളുടെ കഥയാണ്
ഈ ചിത്റം.
പോക്കറ്റടിയും
പിടിച്ചുപറിയും ഉപജീവനമാർഗ്ഗവും
മയക്കുമരുന്നും ലൈംഗികതയും
ഉത്തേജകവും ആയിരുന്ന അവസ്ഥയിലേക്ക്
ഒരു കുഞ്ഞ് വരുന്നിടത്താണ്
സിനിമയുടെ തുടക്കം.
ജീവിതരീതികളിൽ
മാറ്റമുണ്ടാകുന്നില്ലെന്കിലും
കുഞ്ഞിനോടുള്ള കരുതൽ അവർക്ക്
സുരക്ഷാ ആശന്കകൾ ഉണർത്തുന്നുണ്ട്.
ഈ
കരുതൽ അവർക്ക് ഒരു മാസം പ്റായമായ
കുഞ്ഞിനെ നഷ്ടപ്പെടുത്തുന്നു.
സഹായവാഗ്ദാനവുമായി
വന്ന ഒരു വ്യക്തി തന്നെയാണ്
കുട്ടിയെ തട്ടിക്കൊണ്ടു
പോകുന്നത്.
കുട്ടിയെ
വീണ്ടെടുക്കാൻ സമൂഹമോ സർക്കാർ
സംവിധാനങ്ങളോ ഇടപെടുന്നില്ലെന്നത്
പ്റേക്ഷകമനസ്സിൽ
ആശന്കയുണ്ടാക്കുന്നുണ്ട്.
കുട്ടിയെ
വീണ്ടെടുക്കാനുള്ള
വൃഥാശ്രമങ്ങൾക്കൊടുവിൽ
തങ്ങൾക്ക് കുട്ടിയെ തിരിച്ചു
കിട്ടില്ലെന്ന തിരിച്ചറിവിൽ
കൗമാര ദമ്പതികൾ എത്തുന്നതോടെ
ചിത്രത്തിനു വിരാമമാകുന്നു.
ഇതിലെ
പ്രധാന കഥാപാത്രങ്ങൾ ശരിക്കും
കൗമാര ദമ്പതികൾ ആയി ജീവിക്കുകയാണ്.തെരുവ്
ജീവിതങ്ങൾക്ക് മാനുഷികമായ
ചിന്തകളുണ്ടെന്നും
നമ്മൾ കരുതുന്നതിനപ്പുറത്ത്
അവർക്ക് ഒരു ജീവിതം ഉണ്ടെന്ന്
പറയുന്നു എന്നതാണ് ഈ ചിത്രത്തിൻെറ
വ്യത്യസ്തത. തെരുവ്
ജീവിതത്തിൻെറ അരക്ഷിതാവസ്ഥയും
ചതിക്കുഴികളും ചിത്റം പ്റേക്ഷക
ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നുണ്ട്.
നിയമവും
പോലീസും സാധാരണക്കാരോട് ഏത്
രീതിയിൽ ഇടപെടുന്നു എന്നത്
നമുക്കു കൂടി ഒരു ചൂണ്ടുപലകയാണ്. ക്യാമറാ
സാങ്കേതികവിദ്യ എടുത്തു
പറയേണ്ട രീതിയിൽ ചിത്രത്തിൽ
ഉപയോഗിച്ചിരിക്കുന്നു.ഒരു
സാധാരണ പ്രമേയം അതിന്റെ
ആഖ്യാനരീതികൊണ്ടും കഥാപാത്രങ്ങളുടെ
അഭിനയ മികവുകൊണ്ടും പ്രേക്ഷക
ശ്രദ്ധ നേടിയെന്നതാണ് എടുത്തു
പറയേണ്ട കാര്യം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ