2020 ഡിസംബർ 24, വ്യാഴാഴ്‌ച

അമ്മ – മാക്‌സിം ഗോർക്കി


ലോകത്ത് എവിടെയും അമ്മയക്ക് ഒരു മുഖമാണ്. എന്നും ദീപ്തമായ ഒരോര്‍മയാണ് അമ്മ. മനുഷ്യനെ തന്റെ സാഹിത്യത്തിന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച മാക്സിം ഗോർക്കിയുടെ വിഖ്യാതമായ നോവലാണ് 'അമ്മ'. ജീവിതത്തിന്റെ കൊടിയ താഡനങ്ങൾ ഏറെ ഏറ്റുവാങ്ങിയ ഒരമ്മ വിപ്ലവത്തിന്റെ കനൽവഴികളിലേക്ക് ഇറങ്ങി നടക്കുന്നതിന്റേയും വിപ്ലവകാരികൾക്കെല്ലാം അമ്മയായി മാറുന്നതിന്റെയും ഹൃദയഹാരിയായ ആവിഷ്കാരം. ലോകമെങ്ങുമുള്ള തൊഴിലാളികൾക്ക് മോചനത്തിന്റെ സ്വപ്‌നങ്ങൾ സമ്മാനിക്കുകയും റഷ്യൻ വിപ്ലവത്തിന്റെ ഊർജ്ജസ്രോതസ്സായി മാറുകയും ചെയ്തു ഈ കൃതി. ചൂഷണങ്ങളുടേയും പീഡനങ്ങളുടേയും വർത്തമാനകാലത്തും വിമോചന സ്വപ്‌നങ്ങൾ നെഞ്ചേറ്റി നടക്കുന്നവർ ഗോർക്കിയുടെ 'അമ്മ'യെ  ഹൃദയത്തോട് ചേർത്തുപിടിക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ നിരവധി സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച റഷ്യയിലുണ്ടായ ഒരു യഥാര്‍ത്ഥ സംഭവത്തെ ഗോര്‍ക്കി നോവലാക്കുകയായിരുന്നു. 

നികോളസ് രണ്ടാമന്‍ എന്ന സാര്‍ ചക്രവര്‍ത്തിയുടെ ഏകാധിപത്യത്തിനെതിരേ നിരവധി സമരപരമ്പരകള്‍ തന്നെ നടന്ന കാലമായിരുന്നു 1905. സാര്‍ ഭരണകൂടത്തിനെതിരേ തൊഴിലാളികള്‍ സംഘടിക്കുന്നതാണ് കഥാതന്തു. 1905-ല്‍ നടന്ന വിപ്ലവം പരാജയപ്പെട്ട് അടിമത്തത്തിലേക്കും സ്വേച്ഛാധിപത്യത്തിലേക്കും ഇരുട്ടിലേക്കും തളര്‍ന്നുവീണ ഒരു സമൂഹത്തെ ഉണര്‍ത്താനായിരുന്നു ഗോര്‍ക്കിയുടെ നോവൽ. രണ്ടാം അദ്ധ്യായത്തിലാണ് നിലോവ്ന എന്ന അമ്മയും പാവേൽ എന്ന മകനും ശ്രദ്ധ പിടിച്ചുപറ്റുന്നത്. അത്യധ്വാനം കൊണ്ടും ഭർത്താവിന്റെ പീഡനങ്ങളാലും അകാലവാർധക്യം ബാധിച്ച, നട്ടെല്ല് തകർന്ന, ഒരുവശത്തേക്ക് കൂനിപ്പോയ ഒരമ്മ. അമ്മയുടെ അനുഭവങ്ങളിലൂടെ ലോകം കണ്ട പാവേൽ മനുഷ്യസ്നേഹിയാകുന്നു. മരിച്ചുപോയ അച്ഛനെ അനുകരിക്കാന്‍ ശ്രമിച്ചെങ്കിലും അമ്മയുടെ സ്നേഹത്തിനുമുന്നില്‍ പാവെല്‍ ജീവിതത്തിലേക്കു ചുവടുവയ്ക്കുന്നു. വിപ്ലവാവേശത്തിന്റെ ഭാഗമാകുന്നു അവനും. പുസ്തകങ്ങള്‍ വീട്ടിലേക്കു കൊണ്ടുവരുന്നു. വായിക്കുന്നു. ചര്‍ച്ച ചെയ്യുന്നു. സമാന മനസ്കരുടെ കൂട്ടായ്മകള്‍ രൂപപ്പെടുത്തുന്നു. അപ്പോഴൊക്കെയും മകന്റെ നിഴലായി നിലോവ്നയുണ്ട്.  ആവേശത്തിന്റെ അഗ്നി ഏറ്റുവാങ്ങി യുവത്വത്തിന്റെ ഊര്‍ജത്തില്‍ നല്ല നാളെയെ സ്വപ്നം കാണുകയാണു പാവെല്‍. വിപ്ലവകാരിയായ മാറുന്ന ഒരാൾ എങ്ങനെയായിരിക്കണം എന്ന് പാവൽ വ്ളാസോവിച് എന്ന കഥാപാത്രം എല്ലാ തലമുറകൾക്കും കൂടി പറഞ്ഞു തരുന്നുണ്ട്. ചൂഷണങ്ങൾക്കെതിരായ മകന്റെ സമരോത്സുകതയറിഞ്ഞ അമ്മ ആദ്യം ഭയന്നു. വിശ്വാസിയായ അമ്മ ഒരു വിപ്ലവകാരിയുടെ അമ്മയായി പരിണമിക്കുന്നു. പാവേലിന്റെ മിക്ക സുഹൃത്തുക്കളും അറസ്റ്റ് ചെയ്യപ്പെടുന്നു. പിന്നീട് രോഗക്കിടക്കയിൽനിന്ന് സമരമുന്നണിയിലേക്ക് പോയ പാവേലിന്റെ പ്രസംഗം അമ്മ ആൾക്കൂട്ടത്തിൽനിന്ന് കേൾക്കുന്നുണ്ട്. രാത്രി പാവേൽ അറസ്റ്റ് ചെയ്യപ്പെട്ടു. ലഘുലേഖകൾ വിതരണം ചെയ്യാനുള്ള ചുമതല വൃദ്ധയായ അമ്മ ഏറ്റെടുത്തു. ഇടക്കാലത്ത് അവരും അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിക്കുന്നു. ജയിലിൽ പലതവണ ചെന്ന ശേഷമാണ് അവർക്ക് മകനെ കാണാൻ പറ്റുന്നത്. പാവേൽ പിന്നീട് മോചിതനായി. ഒരു മെയ്ദിനത്തിൽ അത്യാവേശകരമായ ഒരു തൊഴിലാളിമുന്നേറ്റത്തിൽ പൊലീസ് മർദ്ദനത്തിൽ കൊടിവിടാതെ പിടിച്ചുനിന്ന പാവേൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു.

മകന്റെ ദൗത്യങ്ങൾ ഏറ്റെടുത്ത അമ്മ ശരിക്കും വിപ്ലവകാരിയായി മാറുന്നു. മകന്റെ വാക്കുകൾ അച്ചടിച്ച ലഘുരേഖ രഹസ്യമായി വിതരണം ചെയ്യുന്ന അമ്മയുടെ സംതൃപ്തി ഗോർക്കി അവരുടെ വാക്കുകളിൽ വിവരിക്കുന്നത് നോക്കുക: "ഞാൻ എത്ര സന്തുഷ്ടയാണ്! എന്റെ മകന്റെ വാക്കുകൾ - എന്റെ സ്വന്തം മാംസത്തിന്റെയും രക്തത്തിന്റെയും ഭാഗമായ മകന്റെ വാക്കുകൾ - ഞാൻതന്നെ മറ്റുള്ളവർക്കെത്തിച്ചുകൊടുക്കുക! എന്റെ സ്വന്തം ആത്മാവിനെ ദാനം ചെയ്യുന്നതുപോലെയാണ്".

ഒരുദിവസം ലഘുലേഖകൾ നിറച്ച പെട്ടി, രഹസ്യമായി റെയിൽസ്റ്റേഷനിൽനിന്നെടുത്തുകൊണ്ടുപോവുന്ന അമ്മയെ പോലീസ് ചാരൻ പിന്തുടർന്ന് പിടിച്ചു. പെട്ടി ഉപേക്ഷിച്ച് രക്ഷപ്പെടാൻ, അത് മകന് അപമാനമാകുമെന്നതിനാൽ, അവർ ശ്രമിച്ചില്ല. പോലീസ് മർദ്ദനത്തിൽ അവർ മരിച്ചുവീഴുമെന്ന സൂചനയിലാണ് ഈ ബൃഹത് നോവൽ അവസാനിക്കുന്നത്.  ‘വിഡ്ഢികളെ നിങ്ങള്‍ ജനങ്ങളുടെ വെറുപ്പ് വാങ്ങിക്കൂട്ടും. അതു നിങ്ങളുടെ മേല്‍ത്തന്നെ വന്നുവീഴുമെന്നു’ പൊലീസുകാരെ ശപിച്ചുകൊണ്ട് അടിയേറ്റ് വീഴുന്ന പിലഗേയ നീലോവ്‌ന എന്ന അമ്മയുടെ കഥ കോടിക്കണക്കിനു സാധാരണക്കാര്‍ക്കു പ്രത്യാശയുടെ പുസ്തകമായിരുന്നു.

2020 നവംബർ 26, വ്യാഴാഴ്‌ച

Marx's Das Kapital

Having experienced numerous summaries by much more credible authors , it was a surprise to read such an accessible and concise introduction to Marx by a British journalist. Wheen’s book is divided into 3 parts: “Gestation” (the formative years), “Birth” (of Capital Volume 1), and “Afterlife” (history since).

--“Gestation” really brings Marx to life, weaving together key concepts in his development:

1) Historical Materialism:

2) Roots in German philosophy, French politics, and English economics.

3) 1858 plan for 6 volumes on political economy

i) Capital (intro)

ii) Landed property

iii) Wage labor

iv) State*

v) International trade*

vi) World market*

--“Birth” dives into Capital Volume 1:

1) The conceptualization of capitalism begins with a commodity universe, exploring this abstraction to find use-value vs. exchange value, the Labour Theory of Value  (LTV) through socially required labor-time,2 types of labour to match the 2 types of  of values, and the abstraction of social labour relations into exchangeable items. This Frankenstein essence of commodification is represented by Wheen.

2) C-M-C (commodity-money-commodity) commodity2) C-M-C (commodity-money-commodity) commodity exchange in which money is expended on acquiring the use value of another commodity actually resembles small producers. The rising Industrial Capitalism becomes M-C-M', where money is invested, i.e. "advanced" instead of expended, where the return of more money M' is the end in itself. "Capital" is generated by this phase of advancing cash for more money.

3) Surplus value can not typically come from unequal trade, because  buyers are also sellers. The surplus value comes from labour force, a special asset itself. Capitalists only need to pay enough for the social reproduction of labour, and surplus value is produced by the remaining unpaid labour.

4) Immiseration thesis: rise in productivity leads to rise in relative size of the Industrial Reserve Army (relative surplus population). Workers are displaced by automation (structural unemployment), refuting a Supply/Demand equilibrium.

5) Business cycles: commercial crisis of overproduction, where the only counter is to destroy some capital and/or expand markets (thus greater future crises).

6) Dialectics… or having it both ways?

a) Real-world capitalism is full of contradictions; thus, studies must be sufficiently versatile to both correctly characterise and synthesise micro-events with macro-events.  Also for Marx's rich yet inaccessible presentation style, Wheen provides useful  meaning.

b) Wheen then considers the Tendency for the Rate of Profit to Fall (TRPF), where mechanization (constant capital) replaces labor power (variable capital) and the decrease in labor power (according to Labor Theory of Value) means decreased surplus value.

c) While Marx does change as he evolves with his research/real world conditions, Wheen also points to specific movements where Marx seems to hedge his bets, particularly around predicting future crises and theorizing a final crisis.

--“Afterlife”: all issues with the final section:

1) Although Marxism in the advanced capitalist countries dwindled into reformism, it flourished in backward Russia. The Narodniks theorised that they should question rigid historical law and leapfrog over the process of privatization/capitalist industrialization, because Russia already had an embryonic  agrarian communal structure. When the “Agrarian Question” was posed to Marx in 1881, he replied with difficulty that the bourgeoisie phase “‘is expressly limited to the countries of Western Europe’”, i.e. transitioning from one type of private property (feudalism) to another (capitalism).

2) Wheen further illustrates the struggles of Marx with his long-held belief in revolution by collective action under conditions of adequate material efficiency  compared to the clandestine operations taking place in backward Russia, framing it as the rising impatience of Marx.

Wheen seems rigidly set on not even giving one mention to imperialism and its overwhelming layers of aggression and strangulation for anyone who emphasises real-world contradictions, following the economised interpretation of Marxism conveniently common in the Western Capitalist Left.

3) On the domestic level, Wheen does manage to consider the limitations of the academic Western Left, and finishes with the relevance of Marx in the uneven geographies of 21st century globalization and financialization.


ഫുട്ബോൾ ദൈവത്തിനു വിട .............

 

ലോകം ആ വിഷാദവാർത്തയി‍ൽ തളർന്നു നിൽക്കുന്നു. ഫുട്ബോൾ ഇതിഹാസം ഡിയേഗോ അർമാൻഡോ മറഡോണ (60 ) അന്തരിച്ചു. 1986 ൽ അർജന്റീനയ്ക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്ത മറഡോണ ലോകഫുട്ബോളിലെ ജീവിക്കുന്ന ഇതിഹാസമായത് കളിക്കളത്തിലെ അനിതരസാധാരണമായ മാന്ത്രികത കൊണ്ടായിരുന്നു.

അസാധാരണമായ ഡ്രിബ്ലിങ്,അതിവേഗത്തിലുള്ള മുന്നേറ്റം, ലക്ഷ്യത്തിലേക്കുള്ള ചടുലമായ പ്രയാണം എന്നിവയെല്ലാം മറഡോണയെ വ്യത്യസ്തനാക്കി. കളിക്കളങ്ങളിലെ അമാനുഷ ശരീരങ്ങൾക്കിടയിൽ മറഡോണ എന്ന കൊച്ചു മനുഷ്യൻ പന്തിനെ വരുതിയിലാക്കി നടത്തിയ മുന്നേറ്റങ്ങൾ അദ്ദേഹത്തിന് ലോകമെങ്ങും കോടിക്കണക്കിന് ആരാധകരെ നേടിക്കൊടുത്തു. ഫുട്ബോളിൽ നേട്ടങ്ങളുടെ കൊടുമുടി കയറിയപ്പോഴും വ്യക്തിജീവിതത്തിൽ മറഡോണ തിരിച്ചടികൾ സ്വയം വരുത്തിവച്ചു.
1960
ഒക്ടോബർ 30 ന് അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലാണ് ജനനം. അര്‍ജന്‍റീനിയന്‍ ദരിദ്ര സാഹചര്യത്തെ പന്തുകളി കൊണ്ടു നേരിട്ട മറഡോണ ലോക ഫുട്ബോളില്‍ കഴിവു തെളിയിച്ച ഇതിഹാസ താരമായി വളര്‍ന്നത്‌ പ്രതിഭ ഒന്നു കൊണ്ടു മാത്രമാണ്‌. മികച്ച കായിക ശേഷിയും പന്തു നിയന്ത്രണവും കയ്യിലുണ്ടായിരുന്ന മറഡോണ ഫുട്ബോളിലെ ഡ്രിംബ്ലിംഗ് എന്ന കലയിലെ ഉസ്താദായിരുന്നു. 

 
1982, 1986, 1990, 1994
ലോകകപ്പുകളിൽ അർജന്റീനയ്‌ക്കായി കളിച്ചു. 1986 ലോകകപ്പിൽ ഒറ്റയ്‌ക്ക്‌ അർജന്റീനയെ കിരീടത്തിലേക്ക്‌ നയിച്ചു. 1986 മെക്സിക്കോ ലോകകപ്പ് മറഡോണയുടെ മാത്രം ലോകകപ്പായിരുന്നു. ഈ ലോകകപ്പോടെയാണ്‌ മാറഡോണ ലോക ഫുട്‌ബോളിൽ സിംഹാസനം ഉറപ്പിച്ചത്‌. മറഡോണയുടെ നായകത്വത്തിൽ കളിച്ച അർജന്റീന ടീം ഫൈനലിൽ പശ്ചിമജർമ്മനിയെ പരാജയപ്പെടുത്തി ഈ ലോകകപ്പ് നേടി. ആ ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ മറഡോണ സ്വന്തമാക്കി. ഈ ടൂർണമെന്റിലെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള കളിയിൽ മറഡോണ നേടിയ രണ്ടു ഗോളുകൾ ചരിത്രത്തിലിടംപിടിച്ചു. റഫറിയുടെ ശ്രദ്ധയിൽപ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോൾ 'ദൈവത്തിന്റെ കൈ' എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റർ ഓടി നേടിയ രണ്ടാം ഗോൾ നൂറ്റാണ്ടിന്റെ ഗോൾ ആയും വിശേഷിപ്പിക്കപ്പെടുന്നു. കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജന്റീന ഇംഗ്ലണ്ടിന്റെ തോൽപ്പിച്ചു.

'ദൈവത്തിന്റെ കൈ' എന്ന കുപ്രസിദ്ധ ഗോളിന് പിന്നാലെ മറഡോണ രചിച്ച 'നൂറ്റാണ്ടിന്റെ ഗോള്‍' ഫുട്‌ബോളിലെ കാവ്യനീതിയായി അറിയപ്പെടുന്നു. ഇതേസമയം, 'ദൈവത്തിന്റെ കൈ' ഇടപെട്ട ഗോളിനെ കുറിച്ച് മറഡോണ പിന്നീട് കുറ്റസമ്മതം നടത്തുകയുണ്ടായി. 'മാപ്പു പറയുകയും കാലത്തിന് പിറകിലേക്ക് നടന്ന ചരിത്രത്തെ മാറ്റിയെഴുതാനും കഴിയുമെങ്കില്‍ ഞാനത് ചെയ്‌തേനെ. എന്നാല്‍ അതു സാധ്യമല്ലല്ലോ. ഗോള്‍ ഗോളായിത്തന്നെ നിലനില്‍ക്കും. അര്‍ജന്റീന ചാംപ്യന്‍മാരായും ഞാന്‍ മികച്ച കളിക്കാരനായും ചരിത്രത്തില്‍ തുടരും', മറഡോണയുടെ വാക്കുകള്‍ ഫുട്‌ബോള്‍ പ്രേമികളുടെ മനസില്‍ എന്നും മായാതെ കിടക്കും.

ഫുട്‌ബോളിനൊപ്പം ജീവിതവും ലഹരിയായിരുന്നു മാറഡോണയ്‌ക്ക്‌. ഏറെ വിവാദങ്ങളും പിന്തുടർന്നു. പലപ്പോഴും ആശുപത്രിയിലായി. ആരാധകരെ ആശ്വസിപ്പിച്ച്‌ ഓരോ നിമിഷവും മാറഡോണ തിരിച്ചുവന്നു. പക്ഷേ, ഇക്കുറി അതുണ്ടായില്ല. രോഗ മുക്തി നേടുന്നതിനിടെ ലോകത്തെ കണ്ണീരണയിച്ച്‌ ആ നക്ഷത്രം പൊലിഞ്ഞു. ഫിദല്‍ കാസ്ട്രോ മറഡോണയ്ക്ക് പിതൃതുല്യനും വഴികാട്ടിയുമായിരുന്നു. കാസ്ട്രോയുടെ ചരമദിനമായ നവംബര്‍ 25നു തന്നെയാണ്‌ മറഡോണയും യാത്രയാകുന്നത്‌.






2020 നവംബർ 3, ചൊവ്വാഴ്ച

പ്രീയപ്പെട്ട ഗുരുനാഥൻ


വീണ്ടുമൊരു നവംബർ 4. പ്രിയപ്പെട്ട ഗുരുനാഥൻ വിടപറഞ്ഞിട്ടു 3 വർഷം. പഠിപ്പിക്കുന്ന സമയത്തു സാധാരണമായ ഒരു അധ്യാപക വിദ്യാർത്ഥി ബന്ധം. ഒരുപക്ഷെ പിന്നീട് നാലുവർഷത്തോളം കാര്യമായ കണ്ടുമുട്ടൽ പോലും ഉണ്ടായില്ല. പക്ഷെ ഒരു ജൈവികബന്ധം രൂപപ്പെടുന്നതിനു പ്രത്യേക കാലപരിധിയോ കണ്ടുമുട്ടലുകളോ ആവശ്യമില്ലെന്നു അവനീന്ദ്രൻ മാഷും ഞാനും തമ്മിലുള്ള ബന്ധം സാക്ഷ്യപ്പെടുത്തുന്നു. ഞാൻ ജോലിയിൽ പ്രവേശിച്ച ശേഷം സൗഹൃദപരമായോ ഔദ്യോഗികമായോ സ്കൂളിൽ നടത്തിയ സന്ദർശനങ്ങൾ ഓരോന്നും അധ്യാപകൻ എന്ന വാക്കിനു പുതിയ ഭാഷ്യങ്ങൾ ചമയ്ക്കുകയായിരുന്നു. ഓരോ കണ്ടുമുട്ടലുകളിലും   സംസാരിക്കാൻ  പൊതുതാല്പര്യമുള്ള ഒരുപാട് വിഷയങ്ങൾ ഉണ്ടായിരുന്നു. രാഷ്ട്രീയം, സാഹിത്യം, സിനിമ തുടങ്ങി ഏതുവിഷയമായാലും ഞങ്ങൾക്ക് യോജിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു. ഞങ്ങളുടെ അവസാന കണ്ടുമുട്ടൽ പോലും കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലായിരുന്നു എന്നതുപോലും കേവലം യാദൃച്ഛികത എന്ന് പറയാനാവില്ല. അന്ന് സംസാരിച്ചതു ഒരു സിനിമയുടെ അവസാനദൃശ്യത്തിന്റെ ആത്മീയമായ തലങ്ങളെ കുറിച്ചായിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ മനസ്സിലാവുന്നു മാഷുടെ ജീവിതത്തിന്റെ അന്ത്യനിമിഷത്തിനു പോലും അത്തരം ഒരു ആത്മീയതയുടെ പശ്ചാത്തലം പ്രകൃതി ഒരുക്കിവച്ചിരുന്നു. ചരിത്രത്തിലേക്ക്‌ നടന്നുപോയ മനുഷ്യൻ എന്ന അടിക്കുറിപ്പ് അവനീന്ദ്രൻ മാഷിന് തീർച്ചയായും യോജിക്കും.  

2020 ഒക്‌ടോബർ 24, ശനിയാഴ്‌ച

ഖബറുകൾ കഥ പറയുമ്പോൾ

 

നമ്മൾ ജീവിക്കുന്ന സമൂഹം മിത്തുകളും യാഥാർത്ഥ്യങ്ങളും ഇടകലർന്ന വിശ്വാസങ്ങൾ വച്ചുപുലർത്തുന്നവരാണ്. എത്രത്തോളം യുക്തിചിന്ത വച്ച് പുലർത്തിയാലും ചിലപ്പോഴൊക്കെ നമ്മൾ ഈ മിത്തുകളെയും ഐതിഹ്യങ്ങളെയും വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. യാഥാർത്ഥ്യങ്ങൾ പോലും കാലങ്ങൾക്കപ്പുറം കൈമറിഞ്ഞു പോവുമ്പോൾ മിത്തുകളായി മാറും.

കെ ആർ മീരയുടെ പുതിയ നോവൽ ആയ ഖബർ, കൺകെട്ടുകളുടെയും പഴംകഥകളുടെയും ചെപ്പിലടച്ച് ഇന്നിന്റെ കഥ പറയുകയാണ്. പഴയ ശവകുടീരങ്ങളും ജന്മസ്ഥലങ്ങളും തേടിപ്പോവുന്ന ഈ ആധുനിക കാലത്തു ഇനിയും ഇത്തരം ഖബറുകൾ ഉയർന്നുവരിക തന്നെ ചെയ്യും.

പിന്നേക് മാറ്റിവെക്കേണ്ട ഒന്നല്ല എന്ന് തോന്നിയതിനാൽ, ഒറ്റയിരിപ്പിലാണ് ഞാൻ ഖബർ വായിച്ചു തീർത്തത്. വരികൾക്കിടയിൽ സമകാലിക ഇന്ത്യയുടെ രാഷ്ട്രീയചിത്രവും സംഭവങ്ങളും പരാമർശ്ശിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ചും തെളിവുകളില്ലാത്ത മിത്തുകൾ ചരിത്രത്തെ മാറ്റി എഴുതുന്ന കോടതിവിധികളുടെ കാലത്തു.

ഇപ്പോഴും പുരോഗമന കേരളത്തിലെ കുടുംബബന്ധങ്ങളുടെ പുരുഷമേധാവിത്ത സമീപനങ്ങളും അത് സൃഷ്ടിക്കുന്ന തകർച്ചകളും കഥാകാരി ഇവിടെ പ്രതിപാദിക്കുന്നുണ്ട്. പരസ്പരം പ്രണയിച്ചു ദമ്പതികളാവുന്നവരുടെ ജീവിതത്തിൽ പോലും പുരുഷമേധാവിത്ത സമീപനങ്ങൾ പുതിയ ഖബറുകൾ സൃഷ്ടിക്കുന്നുണ്ട്. നായികയായ ഭാവനയുടെയും അമ്മയുടെയും ജീവിതം അത്തരം ഖബറുകളിൽ അടക്കം ചെയ്യപ്പെടാൻ ആഗ്രഹിക്കാതെ ജീവിതത്തിന്റെ വിശാലതയിലേക്കു വരാൻ തയ്യാറാകുന്ന ഒന്നാണ്. എഴുത്തുകാരിയുടെ സ്ത്രീപക്ഷസമീപനം അവരുടെ കൃതികളിൽ എപ്പോഴും നമുക്ക് വായിച്ചെടുക്കാനാകും.

ഈ ലോകത്തു ഓരോ മനുഷ്യന്റെയും സ്വത്വം നൂറ്റാണ്ടുകൾക്കു മുൻപ് രൂപപ്പെട്ടതാണ്. അതിൽ മതം മാറ്റങ്ങളുടെയും മതപ്രവർത്തനങ്ങളുടെയും പിന്ബലവുമുണ്ട്. മതവർഗീയതയ്ക്കു ആഹ്വാനം നൽകുന്നവർ ചിന്തിക്കേണ്ടത് താൻ ശത്രുവായി കാണുന്നയാൾ സ്വത്വപരമായി തന്റെ സഹോദരൻ തന്നെയായിരുന്നു എന്നതാണ്. അങ്ങിനെ വരുമ്പോൾ വിശ്വസാഹോദര്യം എന്ന ലോകവീക്ഷണമാണ് ഇന്നിന്റെ യാഥാർത്ഥ്യമായി മാറേണ്ടത്.

ഖബർ എന്ന നോവലിൽ രാഷ്ട്രീയം പ്രത്യക്ഷമായി കടന്നുവരുന്നത് 2019 നവംബർ 9 എന്ന തീയതിയിലൂടെയാണ്. നോവലിൽ ആ തീയതിയിൽ ആണ് പുതുക്കിപ്പണിയാനുള്ള ശ്രമത്തിനിടയിൽ പുരാതനസ്മാരകത്തിന്റെ തൂണ് തകർന്നുവീണു നായകകഥാപാത്രം മരണപ്പെടുന്നത്. ഇന്ത്യയുടെ ചരിത്രം നോക്കുമ്പോൾ 2019 നവംബർ 9 ന് ആണ് അയോദ്ധ്യ കേസിൽ സുപ്രീം കോടതി വിധി പ്രഖ്യാപിക്കുന്നതും. നോവലിലെ തകർന്നുവീണ തൂണ് യഥാർത്ഥത്തിൽ ഇന്ത്യൻ ഭരണഘടനയുടെ അവിഭാജ്യ ഘടകമായ മതേതരത്വത്തെ തന്നെയല്ലേ സൂചിപ്പിക്കുന്നതെന്ന് വായനക്കാരുടെ യുക്തിക്കു വിട്ടുകൊണ്ട് നോവൽ അവസാനിക്കുന്നു.

2020 ഒക്‌ടോബർ 19, തിങ്കളാഴ്‌ച

വായിച്ചുതീരാത്ത വായന : വാസനിപ്പിക്കുന്ന ദലങ്ങൾ

അതിരുകളില്ലാത്ത ഒരു ലോകത്തെ പുസ്തകങ്ങളിലൂടെ കണ്ടെത്തുകയാണ് എസ്. ജയചന്ദ്രന്‍ നായര്‍. വായനയിലൂടെ, സാഹിത്യത്തിന്റെയും ശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും അന്തര്‍ധാരകളിലേക്ക് ഇറങ്ങിച്ചെന്ന് മനുഷ്യാവസ്ഥയുടെ വിവിധഭാവങ്ങള്‍ അദ്ദേഹം വിശകലനം ചെയ്യുന്നു. സൂക്ഷ്മമായ നിരീക്ഷണങ്ങളാല്‍ സമൃദ്ധമായ ഈ നിരൂപണഗ്രന്ഥം ദൈവം, രാഷ്ട്രീയം, പ്രത്യയശാസ്ത്രം, ഉന്മാദം, പ്രണയം, രതി, മരണം, സംഗീതം, ചിത്രകല, ആത്മീയത എന്നിവയില്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ നല്കുന്നു. വൈവിധ്യ പൂര്‍ണമായ വിസ്മയലോകങ്ങളിലേക്കുള്ള കവാടമാണ് ഓരോ പുസ്തകവും. പട്ടിണിയായ മനുഷ്യന് പുത്തനൊരായുധമായും ജിജ്ഞാസുക്കള്‍ക്ക് അറിവിന്റെയും അനുഭവങ്ങളുടെയും അക്ഷയ ഖനിയായും പുസ്തകങ്ങള്‍ ഒപ്പം ചേരുന്നു. അക്ഷരസ്‌നേഹികള്‍ക്ക് വായന പ്രഭാതഭക്ഷണം പോലെ ഒരു നിത്യശീലമാണ്.

വായനയുടെ മഹാസഞ്ചാരങ്ങള്‍ക്കിടെ താനെത്തിച്ചേർന്ന വിസ്മയ ലോകങ്ങളെക്കുറിച്ചുള്ള വിവരണങ്ങളാണ് എസ്.ജയചന്ദ്രന്‍ നായരുടെ റോസാദലങ്ങളെന്ന പുസ്തകം. വിവിധ വിഭാഗങ്ങളില്‍പ്പെട്ട 129 വിശ്വോത്തരകൃതികളെക്കുറിച്ചുള്ള വായനാനുഭവങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.  

വായനയുടെ വഴികൾക്കു നിശ്ചിതമായ അതിരുകളില്ലെന്നു ഓർമ്മിപ്പിക്കുന്ന റോസാദലങ്ങൾ എന്ന പുസ്തകവായനയിൽ മനസ്സിൽ പതിഞ്ഞ ഒരുപാട് പുസ്തകങ്ങളുണ്ട്. എന്നെങ്കിലും വായിക്കാൻ കഴിയും എന്ന ചിന്ത എന്നിലുണർത്തിയ ചില പുസ്തകങ്ങളെ കുറിച്ചുള്ള കുറിപ്പുകൾ ഇവിടെ ചേർക്കുകയാണ്.
 
ഫിഡല്‍ കാസ്‌ട്രോയുടെ ഇതിഹാസ ജീവിതത്തെക്കുറിച്ച് ഇഗ്നേഷ്യോ റമോനെ രചിച്ച മൈ ലൈഫ് എ സ്‌പോക്കണ്‍ ഓട്ടോബയോഗ്രഫി, ആ വിശിഷ്ട ജീവിതത്തിലേക്ക് നമ്മെ കൈ പിടിച്ചു കൊണ്ടുപോകുന്നതിനെ ക്കുറിച്ചുള്ള അനുഭവ വിവരണമാണ് ഈ കുടന്നയിലെ ആദ്യത്തെ റോസാദലം. Fidel Castro: My Life: A Spoken Autobiographyചുരുക്കത്തിൽ, ഫിഡൽ കാസ്ട്രോയുടെ ജീവിതവും ചിന്തകളും ഒരു മനുഷ്യന്റെ ധൈര്യം, മാനവികത, ബുദ്ധി, എളിമ, ശുഭാപ്തിവിശ്വാസം, വിപ്ലവകരമായ സമർപ്പണം എന്നിവയുടെ കാലാതീതമായ തെളിവുകളുമാണ്. മൂന്ന് വർഷത്തിനിടെ നടത്തിയ ഫിഡൽ കാസ്ട്രോയുമായുള്ള 100 മണിക്കൂറിലധികം സമയമെടുത്ത അഭിമുഖങ്ങളുടെ അടിസ്ഥാനത്തിൽ, ഫിഡൽ കാസ്ട്രോ, തന്റെ അസാധാരണമായ ജീവിത സംഭവങ്ങളെക്കുറിച്ചും അദ്ദേഹം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന പാരമ്പര്യത്തെക്കുറിച്ചും ഇവിടെ സംസാരിക്കുന്നു. ജീവിതത്തിന്റെ  വിശുദ്ധത  എന്ന  തലവാചകം  തന്നെ ഫിഡൽ കാസ്ട്രോ എന്ന വിപ്ലവകാരിയുടെ ജീവിതത്തെ ഒറ്റനോട്ടത്തിൽ വെളിപ്പെടുത്തുന്ന ഒന്നാണ്.  പാവപ്പെട്ടവന്റെ കണ്ണിൽ വെളിച്ചം ഉദിച്ചുയരുന്ന കാണാൻ ആഗ്രഹിക്കുകയും അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമെന്നു വിശ്വസിക്കുകയും ചെയ്യുന്ന കാസ്‌ട്രോയെപ്പോലുള്ള മനുഷ്യസ്നേഹികൾ ചരിത്രത്തിൽ വിരളമാണെന്ന ഓര്മപ്പെടുത്തലിനും ഈ വായന അവസരമൊരുക്കുന്നു .

ഒരു പോളിഷ് പത്രപ്രവർത്തകനായിരുന്ന Ryszard Kapuscinski, ലോകത്തിലെ ചില ഹോട്ട് സ്പോട്ടുകളിൽ സ്ഥിരമായി ഇടംപിടിച്ചു. Ryszard Kapuscinski ഹെറോഡൊട്ടസിൽ  മികച്ച യാത്രാ സഹായിയെ കണ്ടെത്തിയ ഓർമകളാണ് Travel with Herodotus ൽ പറയുന്നത്. പകുതി തന്റെ ആത്മകഥനവും ഹെറോഡൊട്ടസിന്റെ ചരിത്രത്തെക്കുറിച്ചുള്ള പകുതി പ്രതിഫലനവും എന്ന രീതിയിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന രണ്ട് യാത്രകളുടെ കഥ പറയുന്നു;  ട്രാവൽസ് വിത്ത് ഹെറോഡൊട്ടസ്. ബിസി അഞ്ചാം നൂറ്റാണ്ടിൽ വിദേശരാജ്യങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഗ്രീക്ക് ചരിത്രകാരനായ ഹെറോഡൊട്ടസിനെ പിന്തുടരുകയായിരുന്നു, കപുസ്കിൻസ്കി.

ദാസ്‌ക്യാപ്പിറ്റലിന്റെ ജീവചരിത്രം മാര്‍ക്‌സിന്റെയും എന്ന ലേഖനത്തില്‍ നിന്ന് കാള്‍ മാര്‍ക്‌സ് എന്ന സാധാരണ മനുഷ്യനെ നമുക്കു പരിചയപ്പെടാന്‍ കഴുയുന്നു. വിശദമായി പറഞ്ഞാൽ, ഫ്രാൻസിസ് വീൻ, തന്റെ പൂർത്തിയാകാത്ത മാസ്റ്റർപീസ് പൂർത്തിയാക്കാനുള്ള ദാസ് കാപിറ്റലിന്റെയും കാൾ മാർക്സിന്റെയും ഇരുപതുവർഷത്തെ പോരാട്ടത്തിന്റെ കഥ പറയുന്നു. രാഷ്ട്രീയ സംഘർഷങ്ങൾക്കും വ്യക്തിപരമായ ദുരന്തങ്ങൾക്കുമിടയിൽ ലണ്ടനിലെ സോഹോയിലെ രണ്ട് മുറികളുള്ള ഒരു ഫ്ലാറ്റിൽ ജനിച്ച ദാസ് കാപിറ്റലിന്റെ ആദ്യ വാല്യം 1867 ൽ പ്രസിദ്ധീകരിച്ചു. മാർക്‌സിന്റെ മരണശേഷം, ജോർജ്ജ് ബെർണാഡ് ഷാ മുതൽ വി. ഐ. ലെനിൻ വരെ ഇരുപതാം നൂറ്റാണ്ടിലെ ചരിത്രത്തിന്റെ ദിശ മാറ്റിക്കൊണ്ട് ചിന്തകരെയും എഴുത്തുകാരെയും വിപ്ലവകാരികളെയും സ്വാധീനിച്ചു. വരണ്ട സാമ്പത്തിക ഗ്രന്ഥം എന്നതിലുപരി, മുതലാളിത്തം നിലനിൽക്കുന്നിടത്തോളം കാലം ദാസ് കാപിറ്റൽ വായിക്കാനും മനസിലാക്കാനും ആവശ്യപ്പെടുന്നുവെന്ന് വീൻ വാദിക്കുന്നു.

1955-ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ Halldor  Laxness  നെ പരിചയപ്പെടുത്തുന്നത് The Islander   എന്ന  ജീവചരിത്ര കൃതിയിലൂടെയാണ്. ഏതാണ്ട് ഒരു നൂറ്റാണ്ട് മുഴുവൻ നീണ്ടുനിന്ന അദ്ദേഹത്തിന്റെ ജീവിതത്തിൽ അറുപത് പുസ്തകങ്ങൾ എഴുതപ്പെട്ടു എന്ന് മാത്രമല്ല, യൂറോപ്പിന്റെ ആദർശപരമായ സംവാദങ്ങളിലും പോരാട്ടങ്ങളിലും അദ്ദേഹം സജീവ പങ്കാളിയായി. 1930 കളിൽ ലക്ഷ്നെസ് സോവിയറ്റ് കമ്മ്യൂണിസത്തിലേക്ക് ആകർഷിക്കപ്പെട്ടു. സോവിയറ്റ് ബ്ലോക്കിൽ അദ്ദേഹം വ്യാപകമായി സഞ്ചരിച്ചു, ചില അതിക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടും 1960 കൾ വരെ കമ്മ്യൂണിസത്തിന്റെ സംരക്ഷകനായി തുടർന്നു. എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ചായ്‌വുകൾ ഒരിക്കലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ആധിപത്യം പുലർത്തിയില്ല. തന്റെ കലാരൂപം മാനവികതയുടെയും പ്രതിഫലനത്തിന്റെയും സങ്കേതമായി തുടരുന്നുവെന്ന് ഉറപ്പുവരുത്തി, ദൈനംദിന അടിയിൽ പതിയിരിക്കുന്ന സൗന്ദര്യത്തിന്റെ ലോകത്തെ വെളിപ്പെടുത്താൻ അദ്ദേഹം നിരന്തരം ശ്രമിച്ചു. ഈ ജീവചരിത്രത്തിൽ, ലക്ഷ്‌നസിന്റെ വ്യക്തിജീവിതവും അദ്ദേഹത്തിന്റെ രാഷ്ട്രീയവും കരിയറും തമ്മിലുള്ള പരസ്പരബന്ധം സൂക്ഷ്മമായി പരിശോധിക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ പലതരം സംഘട്ടനങ്ങൾ പ്രതിഫലിപ്പിക്കുന്ന ആകർഷകമായ വ്യക്തിത്വത്തിന്റെ മഹത്തായ വിവരണമാണ് ഉയർന്നുവരുന്നത്.

ഇറ്റാലിയൻ എഴുത്തുകാരനും സംവിധായകനും അവതാരകനുമാണ് അലസ്സാൻഡ്രോ ബാരിക്കോ. നമ്മുടെ ആധുനിക ഭാവനയുടെ വിവരണാത്മക ഭാഷയിൽ  ഇരുപത്തിയൊന്ന് ഹോമറിക് കഥാപാത്രങ്ങളുടെ ശബ്ദങ്ങളിലൂടെ അലസ്സാൻഡ്രോ ബാരിക്കോ ട്രോയിയുടെ ഉപരോധം വീണ്ടും സൃഷ്ടിക്കുന്നു.   ഇതിഹാസത്തിന്റെ അമ്പരപ്പിക്കുന്ന പുതിയ പ്രസക്തിയും മാനവികതയും ഉൾക്കൊള്ളുന്ന ബാരിക്കോ ഇലിയഡ് എന്ന ഇതിഹാസത്തിന്റെ എല്ലാ വായനക്കാരെയും ആനന്ദിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യും.

ചിലിയൻ എഴുത്തുകാരിയായ  ഇസബെൽ അല്ലെൻഡെ എഴുതിയ ചരിത്ര നോവലാണ് ഇനസ് ഓഫ് മൈ സോൾ. പ്രായമായ ഇനസ് സുവാരസ് അവളുടെ ജീവിതത്തിന്റെ ഓർമ്മക്കുറിപ്പ് എഴുതുന്നതാണ് ഈ നോവൽ. പെഡ്രോ ഡി വാൽഡിവിയയുമായുള്ള ബന്ധത്തെക്കുറിച്ചും ചിലിയെ കീഴടക്കാൻ അവർക്ക് നേരിടേണ്ടിവന്ന തടസ്സങ്ങളെക്കുറിച്ചും സാന്റിയാഗോ നഗരം കണ്ടെത്തിയതിനെക്കുറിച്ചും അവൾ വിവരിക്കുന്നു.

അന്തർ‌ദ്ദേശീയമായി അറിയപ്പെടുന്ന മെക്‌സിക്കൻ എഴുത്തുകാരൻ കാർലോസ് ഫ്യൂവന്റസ്, നമ്മുടെ കാലത്തെ രൂപപ്പെടുത്തിയ സംഭവങ്ങളും തന്റെ അസാധാരണമായ ജീവിതവും കഠിനമായ അഭിനിവേശങ്ങളും ഉൾപ്പെടുത്തി ചരിത്രത്തിലേക്ക് സഞ്ചരിച്ചതിന്റെ നേർരേഖയാണ് This I Believe: An A to Z of a Life. ഈ പുസ്തകം തീർച്ചയായും ഒരു മികച്ച എഴുത്തുകാരനോടൊപ്പം അത്ഭുതകരമായ ഒരു ആന്തരിക യാത്രയിലേക്ക് നമ്മളെ കൊണ്ടുപോകും എന്ന് മനസ്സിലാക്കാൻ ഫ്യുവന്തസ്സും മകന്റെ മരണവും എന്ന ലേഖനത്തിനു സാധിക്കുന്നുണ്ട്.

എഡ്വേർഡോ ഗാലിയാനോയുടെ The Book  of  Embraces  എന്ന കൃതി  ചങ്ങാത്തം, കല, സ്വപ്നങ്ങൾ, രാഷ്ട്രീയം, സമൂഹം, ദാരിദ്ര്യം, വംശീയത, യുദ്ധം, അക്രമം തുടങ്ങിയ എല്ലാ വികാരങ്ങളും ലാറ്റിനമേരിക്കയുടെ പശ്ചാത്തലത്തിൽ ആവിഷ്കരിക്കുന്ന ഒന്നാണ്. പല ലാറ്റിൻ അമേരിക്കൻ എഴുത്തുകാരെയും പോലെ, മാന്ത്രിക റിയലിസത്തിന്റെ ഘടകങ്ങളും അദ്ദേഹത്തിന്റെ ചില കൃതികളിലൂടെ ഒഴുകുന്നതായി തോന്നുന്നു.

Gabriel García Márquez: a Life : കഴിഞ്ഞ നൂറുവർഷത്തെ ഏറ്റവും ജനപ്രിയ നോവലായ 'ഏകാന്തതയുടെ നൂറു വർഷങ്ങളുടെ '  രചയിതാവിന്റെ സമഗ്ര ജീവചരിത്രം. നോബൽ സമ്മാന ജേതാവായ മാർക്വേസിന്റെ ആരാധകൻ എന്ന നിലയിലും  ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയത്തിൽ താൽപ്പര്യമുള്ള വായനക്കാരൻ എന്ന നിലയിലും എന്നെ തൃപ്തിപ്പെടുത്തിയ ഒന്നാണ് ഈ ജീവചരിത്രത്തെ കുറിച്ചുള്ള ലേഖനം. ഗാർസിയ മാർക്വേസ് ജീവിതകാലം മുഴുവൻ സോഷ്യലിസ്റ്റും ക്യൂബയിലെ ഫിഡൽ കാസ്ട്രോയുടെയും വെനസ്വേലയിലെ മാർക്കോസ് പെരസ് ജിമെനെസിന്റെയും ഇടതുപക്ഷത്തിന്റെ മറ്റ് ലോക നേതാക്കളുടെയും അടുത്ത സുഹൃത്തും ആയിരുന്നു. ജറാൾഡ് മാർട്ടിൻ മാർക്വേസിനെ കൃത്യമായി അടയാളപ്പെടുത്തിയ കൃതി എന്ന നിലയിൽ എന്റെ വായനസ്വപ്നങ്ങളിലേക്കു ഈ പുസ്തകം കടന്നുവരുന്നു.

മാർക്വേസിനുശേഷം ലാറ്റിനമേരിക്കൻ എഴുത്തിന്റെ കൊടിയടയാളമായ റോബർട്ട് ബൊലാനോയുടെ 2666 എന്ന സംഭ്രമജനകം എന്ന് വിശേഷിപ്പിക്കാവുന്ന നോവലിനെ പരിചയപ്പെടുത്തുക വഴി വീണ്ടും ലാറ്റിനമേരിക്കൻ സാഹിത്യം മലയാളിയുടെ വായനാമുറിയിലേക്കു കടന്നുവരികയാണ്.  

ഹരീഷ് ദാമോദരന്റെ India's New Capitalists: Caste, Business, and Industry in a Modern Nation എന്ന കൃതി സമകാലീന ദക്ഷിണേഷ്യയിൽ ഫലപ്രദമായി ബിസിനസ്സ് നടത്തുന്നതിന്, സംസ്കാരം, ധാർമ്മികത, പ്രദേശത്തിന്റെ പുതിയ വ്യാപാര കമ്മ്യൂണിറ്റികൾ എന്നിവ മനസ്സിലാക്കേണ്ടതിന്റെ ആവശ്യം വരച്ചുകാട്ടുന്ന ഒന്നാണ്. ഇന്ത്യയിലെ ബിസിനസ്സ് കമ്മ്യൂണിറ്റികളുടെ ഇന്നത്തെ പരിണാമം കണ്ടെത്തുന്നതിൽ, ഈ പുസ്തകം ഇന്ത്യയുടെ പുതിയ സംരംഭക ഗ്രൂപ്പുകളെ ആസൂത്രിതമായി രേഖപ്പെടുത്തുന്നതിനും മനസ്സിലാക്കുന്നതിനും സാമൂഹിക ചരിത്രം ഉപയോഗിക്കുന്നു. ഈ കൃതി എന്നെ ആകർഷിക്കാൻ പ്രധാനപ്പെട്ട ഒരു കാരണം ലേഖകൻ സഖാവ് ഇ എം എസ്സിന്റെ കൊച്ചുമകൻ ആണ് എന്നതുകൂടിയാണ്.
മാവോയുടെ ജീവിതത്തെക്കുറിച്ചും സദ്ദാം ഹുസൈന്റെ ജീവിതത്തെക്കുറിച്ചും ഗാന്ധിജിയുടെ ബ്രഹ്മചര്യപരീക്ഷണങ്ങളെക്കുറിച്ചു വിവരിക്കുന്ന ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബ്രഹ്മചര്യ ഗാന്ധി ആന്‍ഡ് ഹിസ് വിമന്‍ അസ്സോസിയേറ്റ്‌സ് എന്ന പുസ്തകത്തെക്കുറിച്ചും ഉള്ള സാമാന്യം വിശദമായ ലേഖനവും വ്യത്യസ്ത രാഷ്ട്രീയ ധാരകളിലുള്ള മഹാജീവിതങ്ങളിലേക്ക് വെളിച്ചം വീശുന്നു.

സംഗീതജ്ഞരുടെയും ചിത്രകാരന്മാരുടെയും തത്ത്വചിന്തകരുടെയും ജീവിതവിവരണങ്ങളുടെ വായനാനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ ആ വിശിഷ്ടവ്യക്തിത്വങ്ങളെക്കുറിച്ച് നല്ലൊരു വിവരണം കൂടിയാകുന്നുണ്ട് അവ. സംഗീതലോകത്തെ വിസ്മയജീവിതങ്ങള്‍ അവതരിപ്പിക്കുന്ന ആറേഴു ലേഖനങ്ങളുണ്ട്. ഇന്നും വിസ്മയിപ്പിക്കുന്ന ദുരൂഹതകള്‍ കൊണ്ട് അലുക്കുകള്‍ ചാര്‍ത്തിയ അന്നപൂര്‍ണാദേവിയുടെ മഹാമൗനത്തെക്കുറിച്ച് എഴുതിയിട്ടുള്ള ആന്‍ അണ്‍ഹേഡ് മെലഡി എന്ന പുസ്തകത്തെക്കുറിച്ചും അന്നപൂര്‍ണാ ദേവിയുടെ ശിഷ്യനായ ലോകോത്തര പുല്ലാങ്കുഴല്‍ പ്രതിഭയായ ഹരിപ്രസാദ് ചൗരസ്യയെക്കുറിച്ചുള്ള റൊമാന്‍സ് ഓഫ് ദ ബാംബൂ റീഡ്, ഹിന്ദുസ്ഥാനിയുടെ അഭൗമരാഗതാളങ്ങള്‍ കൊണ്ട് ശ്രോതാക്കളെ ആനന്ദിപ്പിക്കുകയും ജീവിതത്തിന്റെ നൊമ്പരപ്പാടുകള്‍ക്കുമേല്‍ പേലവമായ ഒരാശ്വാസലേപനമായി സംഗീതത്തെ മാറ്റിത്തീര്‍ക്കുകയും ചെയ്ത നമിത ദേവിദയാലിന്റെ ദ മ്യൂസിക് റൂം തുടങ്ങിയ പുസ്തകങ്ങളെക്കുറിച്ചുമുള്ള ലേഖനങ്ങള്‍ സംഗീതം പോലെ മധുരതരമാണ്.
പുസ്തകത്തിലെ വലിയൊരു പങ്കു ലേഖനങ്ങളും വിശിഷ്ട നോവലുകളെക്കുറിച്ചും നോവലിസ്റ്റുകളെക്കുറിച്ചുമുള്ളവയാണ്. ദസ്തയേവ്‌സ്‌കിയും മാര്‍കേസും യോസയും കുന്ദേരയും കാര്‍ലോസ് ഫ്യുവെന്തസും ബോര്‍ഹസും മാഴ്‌സല്‍ പ്രൂസ്തും കവാബാത്തയും സരമാഗോയും ഓര്‍ഹന്‍ പാമുക്കും മുതല്‍ ജുംപാലാഹിരിയും രാജാ അല്‍സാനിയയും അനുരാധാ റോയിയും വരെയുള്ള സാഹിത്യലോകത്തെ മഹാസംഭവങ്ങളെയും മഹാവ്യക്തികളെയും പുതുമുറക്കാരെയുമൊക്കെ ലളിതമായും ഹൃദ്യമായും അനുഭവിപ്പിക്കുന്ന ലേഖനങ്ങള്‍.
പുസ്തകങ്ങളുടെ മഹാ പ്രപഞ്ചത്തിലേക്ക് വായനക്കാരെ സ്‌നേഹത്തോടെ കൂട്ടിക്കൊണ്ടു പോവുകയും ഓരോ പുസ്തകവും തേടിപ്പിടിച്ചു വായിക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ഇതിലെ ലേഖനങ്ങളെല്ലാം. ഇനിയും ഒരുപാട് പുസ്തകങ്ങളെ കുറിച്ച് എഴുതാനുണ്ട്‌. അത് പിന്നീടൊരിക്കലാകാം. 

2020 ഒക്‌ടോബർ 17, ശനിയാഴ്‌ച

ഇന്ത്യൻ കമ്മ്യൂണിസ്റ് പാർട്ടിയുടെ നൂറു വർഷങ്ങൾ


ഇന്ന് ഒക്ടോബര് 17 ഇന്ത്യൻ കമ്മ്യൂണിസ്റ് പാർട്ടി രൂപം കൊണ്ടിട്ടു 100 വര്ഷം തികയുന്നു. നിസ്വജനതയുടെ മോചന പോരാട്ടങ്ങളിൽ പ്രതീക്ഷയുടെയും ആവേശത്തിന്റെയും കരുത്തായി പാറിയുയരുന്ന ചെങ്കൊടിച്ചൂരിന്‌‌ ഇന്ത്യയിൽ ഒരു നൂറ്റാണ്ട്‌. 1917 ലെ റഷ്യന്‍ വിപ്ലവം കെട്ടഴിച്ചുവിട്ട ആവേശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അത്. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി ബ്രിട്ടീഷ്‌ ഇന്ത്യ വിട്ടുപോവുകയും ബോൾഷെവിക്‌ വിപ്ലവനായകൻ ലെനിനുമായി ബന്ധം പുലർത്തുകയും ചെയ്‌തവരാണ്‌ പാർടി രൂപീകരണത്തിന്‌ മുൻകൈ എടുത്തത്‌. ഏഴംഗങ്ങളുള്ള പാര്‍ടിക്കാണ് അന്ന് രൂപം നല്‍കിയിരുന്നത്. 1920 ഒക്ടോബർ 17ന്‌ താഷ്‌കെന്റിൽ ചേർന്ന രൂപീകരണയോഗം മുഹമ്മദ്‌ ഷഫീഖിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എം എൻ റോയി ആയിരുന്നു മുഖ്യസംഘാടകൻ. എവലിൻ റോയ്‌, അബനി മുഖർജി, റോസ ഫിറ്റിൻഗോവ്‌, മുഹമ്മദ്‌ അലി, ആചാര്യ എന്നിവരും പങ്കെടുത്തു. ഇന്ത്യൻ സാഹചര്യങ്ങൾക്ക്‌ യോജിച്ച പാർടിപരിപാടി തയ്യാറാക്കാൻ തീരുമാനിച്ചു. ഇതോടെ, ഇന്ത്യയില്‍ അങ്ങോളമിങ്ങോളമായി ചിതറിക്കിടന്നിരുന്ന പല വിപ്ലവസംഘങ്ങളിലേക്കും ആദ്യമായി മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങള്‍ എത്തിച്ചേര്‍ന്നു. ബോംബെ, കൊല്‍ക്കത്ത, മദ്രാസ് എന്നിവിടങ്ങളിലും യു.പി-പഞ്ചാബ് ഭാഗങ്ങളിലും പ്രവര്‍ത്തിച്ചിരുന്ന ചെറുകമ്മ്യൂണിസ്റ്റ് സംഘങ്ങളെ കാണ്‍പൂരില്‍ വച്ച് 1925ല്‍ നടന്ന കമ്മ്യൂണിസ്റ്റ് കോണ്‍ഫറന്‍സാണ് ഒന്നിപ്പിച്ചത്. അതോടെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യത്തിനകത്ത് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.അവിടെ വച്ചാണ്‌ സി.പി.ഐ. എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉദയം പ്രഖ്യാപിക്കപ്പെടുകയും അതിന്റെ ഭരണഘടന അംഗീകരിക്കപ്പെടുകയും ചെയ്തത്.

രൂപീകരണം മുതല്‍ക്കു തന്നെ, ദേശീയ പ്രസ്ഥാനത്തിന്റെ അജണ്ടകളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വാധീനിക്കാന്‍ തുടങ്ങിയിരുന്നു. ബ്രിട്ടീഷുകാർ വിട്ടുപോകണമെന്നും ഇന്ത്യക്ക്‌ പൂർണസ്വാതന്ത്ര്യം നൽകണമെന്നും ഉള്ള മുദ്രാവാക്യം ആദ്യമായി ഉയർത്തിയത്‌ കമ്യൂണിസ്റ്റ്‌ പാർടിയാണ്‌.1921ല്‍ അഹമ്മദാബാദില്‍ വച്ചു നടന്ന ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മറ്റിയുടെ യോഗത്തില്‍, ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും പരിപൂര്‍ണ സ്വാതന്ത്ര്യം ആവശ്യമാണ് എന്നൊരു പ്രമേയം മൗലാനാ ഹസ്രത് മൊഹാനി, സ്വാമി കുമാരാനന്ദ എന്നിവര്‍ ചേര്‍ന്ന് മുന്നോട്ടുവച്ചു.

ഇന്ത്യയില്‍ സംഘടിതമായ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനമാരംഭിച്ചാല്‍ തങ്ങള്‍ക്കുണ്ടാകാവുന്ന ആപത്തുകളെക്കുറിച്ച് ബ്രിട്ടീഷുകാര്‍ ആരംഭത്തില്‍ത്തന്നെ തിരിച്ചറിഞ്ഞിരുന്നു. കമ്യൂണിസ്റ്റ് ആശയങ്ങള്‍ തലപൊക്കാന്‍ തുടങ്ങിയ വേളയില്‍ത്തന്നെ അതിനെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം ശ്രമിച്ചിരുന്നു. പെഷവാര്‍(1922-23), കാണ്‍പൂര്‍(1923-24), മീറത്ത്(1929-33) തുടങ്ങിയ ഗൂഢാലോചന കേസുകള്‍തന്നെ ഉദാഹരണം. ഈ അടിച്ചമര്‍ത്തലുകളെയെല്ലാം അതിജീവിച്ചാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യത്ത് വളര്‍ന്നുപന്തലിച്ചത്.

ഇന്ത്യ നേടുന്ന രാഷ്ട്രീയ സ്വാതന്ത്ര്യം ഓരോ ഇന്ത്യക്കാരന്റെയും സാമൂഹിക-സാമ്പത്തിക സ്വാതന്ത്ര്യം കൂടിയായി മാറണമെന്നായിരുന്നു കമ്മ്യൂണിസ്റ്റ് വീക്ഷണം. ദേശീയ പ്രസ്ഥാനത്തിന്റെ അജണ്ടയിലേക്ക് പല സുപ്രധാന വിഷയങ്ങളും കൊണ്ടുവന്നതിലൂടെ, എല്ലാവര്‍ക്കും ഇടമുള്ള പുതിയ ഇന്ത്യയെ വാര്‍ത്തെടുക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വഹിച്ച പങ്ക് വളരെ വലുതാണ്. അതില്‍ ആദ്യത്തേത് ഭൂവിനിയോഗവുമായി ബന്ധപ്പെട്ടതായിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ കമ്മ്യൂണിസ്റ്റുകള്‍ നേതൃത്വം നല്‍കിയ ഭൂസമരങ്ങള്‍ ഭൂപരിഷ്‌കരണം എന്ന വിഷയം ശ്രദ്ധയില്‍ക്കൊണ്ടുവരുന്നതിന് കാരണമായിട്ടുണ്ട്.ത്യാഗോജ്വലമായ തെലങ്കാനസമരം സെമിന്ദാരി സമ്പ്റദായത്തിനെതിരേ ബഹുജനസമരവികാരം ശക്തിപ്പെടാൻ വലിയപങ്കുവഹിച്ചു. അതുപോലെ കമ്മ്യുണിസ്റ്റുകാർ നേതൃത്വം നൽകിയ പുന്നപ്ര – വയലാർ, തേഭാഗ, സുർമവാലി, വർളി, വടക്കേമലബാർ പോരാട്ടങ്ങൾ നാടിന്റെ പരിവർത്തനപോരാട്ട പരമ്പരകളിൽ അവിസ്മരണീയങ്ങളാണ്. രണ്ടാമതായി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വതന്ത്ര ഇന്ത്യയില്‍ ഭാഷാപരമായുള്ള സംസ്ഥാനവിഭജനം ആവശ്യപ്പെട്ടുകൊണ്ടുള്ള ജനകീയ സമരങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. വിശാല ആന്ധ്ര, ഐക്യ കേരളം, സംയുക്ത മഹാരാഷ്ട്ര എന്നിവയ്ക്കായുള്ള സമരങ്ങള്‍ മുന്നില്‍ നിന്നു നയിച്ചത് രാജ്യത്തെ കമ്മ്യൂണിസ്റ്റ് നേതാക്കളായിരുന്നു. ഇന്ത്യയിലെ പല ഭാഷാദേശീയതകളെയും തുല്യരായി ചേര്‍ത്തു നിര്‍ത്തിക്കൊണ്ടുള്ള ഒരു രാഷ്ട്ര നിര്‍മാണത്തിനുള്ള വഴിയാണ് അതോടെ ഒരുങ്ങിയത്. ഇന്ത്യയുടെ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടാണ് ഇടതുപക്ഷം മതനിരപേക്ഷതയ്ക്കു വേണ്ടി ആത്മാര്‍ത്ഥമായി നിലകൊണ്ടത്. ഇതാണ് മൂന്നാമത്തെ ഘടകം. യഥാര്‍ത്ഥത്തില്‍, ഇന്ത്യയിലെ വര്‍ഗ്ഗീയ വിഭജനത്തിനുള്ള മറുമരുന്ന് എല്ലാ ജാതിമത വിഭാഗങ്ങളിലുമുള്ള തൊഴിലാളികളുടെ വര്‍ഗ്ഗപരമായ യോജിപ്പാണെന്ന് 1920-ല്‍ത്തന്നെ പാര്‍ട്ടി നിരീക്ഷിച്ചിരുന്നു.

1920ല്‍ രൂപീകരിച്ച ഒരു പാര്‍ട്ടിക്ക് എന്തുകൊണ്ടാണ് സോഷ്യലിസം എന്ന ഉദ്ദേശലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ സാധിക്കാതിരുന്നത്? നിര്‍ണ്ണായകമായ പല വര്‍ഗ്ഗസമരങ്ങളും നയിച്ചിട്ടുള്ളവരാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍. ദേശീയ പ്രസ്ഥാനത്തിനു വേണ്ടിയായാലും ചൂഷിത വര്‍ഗ്ഗങ്ങളുടെയും തൊഴിലാളി വര്‍ഗ്ഗങ്ങളുടെയും മോചനത്തിനു വേണ്ടിയായാലും എണ്ണമറ്റ ത്യാഗങ്ങള്‍ സഹിച്ചിട്ടുള്ളവരാണവര്‍. ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനങ്ങളുടെ ഏറ്റവും മികച്ച പാരമ്പര്യം അവകാശപ്പെടാവുന്നവര്‍. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കായെങ്കിലും, ചൈനയിലോ വിയറ്റ്നാമിലോ കൊറിയയിലോ സംഭവിച്ചതുപോലെ പോരാട്ടത്തിന്റെ നേതൃസ്ഥാനത്തെത്താന്‍ സാധിച്ചില്ല. മതേതരജനാധിപത്യ മൂല്യങ്ങളോടുള്ള കമ്യൂണിസ്റ്റു പ്രതിബദ്ധതയും ഇന്ത്യയുടെചരിത്ര ജീവിതത്തിൽ തെളിഞ്ഞു പതിഞ്ഞിട്ടുണ്ട്. ഓദ്യോഗിക പ്രതിപക്ഷം സ്തംഭിച്ചു നിൽക്കുകയോ മൃദുവർഗ്ഗീയത കുറുക്കുവഴികളന്വേഷിക്കുകയോ ചെയ്യുമ്പോൾ കമ്മ്യൂണിസ്റ്റുകാരാണ് മുഖ്യമായി ഭരണഘടനയിലെ ജനാധിപത്യ - മതേതര- തുല്യതാ മൂല്യങ്ങൾക്കുവേണ്ടി ഉറച്ചനിലപാടു സ്വീകരിക്കുന്നത്. നവോത്ഥാനമൂല്യങ്ങളിൽ നിന്ന് കൂടുതൽ മുന്നോട്ടു കുതിക്കാൻ ധീരതയുള്ളതും ഇടതുപക്ഷത്തിനും കമ്മ്യൂണിസ്റ്റുകാർക്കുമാണെന്ന് വ്യക്തം. ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തിന്റെ വര്‍ഗ്ഗരൂപം, ഇന്ത്യന്‍ വിപ്ലവം സ്വീകരിക്കേണ്ട മാര്‍ഗ്ഗം എന്നിങ്ങനെ മൂര്‍ത്തമായ സാഹചര്യങ്ങളെക്കുറിച്ച് കമ്മ്യൂണിസ്റ്റുകള്‍ക്കിടയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായ വ്യത്യാസങ്ങള്‍ പതിറ്റാണ്ടുകള്‍ക്കിടയില്‍ പല വിഭജനങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്. ഈ വിഭജനങ്ങൾ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ജനസ്വാധീനത്തെ ദുര്ബലപ്പെടുത്തിയെന്നത് നിഷേധിക്കാനാകാത്ത ഒരു വസ്തുതയാണ്.

1957ല്‍ കേരളത്തില്‍ അധികാരത്തിലേറിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍, പശ്ചിമ ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍, സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ ത്രിപുരയില്‍ അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാര്‍ എന്നിവയും ഇന്ത്യന്‍ പാര്‍ലമെന്റിലെ നിര്‍ണായക സാന്നിധ്യവും ചേര്‍ന്ന് ആധുനിക ഇന്ത്യന്‍ രാഷ്ട്രീയത്തെ ചെറുതല്ലാത്ത രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്.എന്നിരുന്നാലും, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ കമ്മ്യൂണിസ്റ് പാർട്ടികളുടെ പാര്‍ലമെന്ററി സാന്നിധ്യത്തില്‍ കാര്യമായ ഇടിവു സംഭവിച്ചിട്ടുണ്ട്. എന്നാല്‍, ഇതേ കാലഘട്ടത്തില്‍ത്തന്നെ തൊഴിലാളി വര്‍ഗ്ഗത്തെ സംഘടിപ്പിച്ചുള്ള ജനകീയ സമരങ്ങള്‍ക്കു പിന്നില്‍ ചാലകശക്തിയായി പ്രവര്‍ത്തിക്കാന്‍ കമ്മ്യൂണിസ്റ് പാർട്ടികൾക്ക് സാധിച്ചിട്ടുണ്ട്. ജമ്മു-കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുമാറ്റിയതും, ആസ്സാമിലെ ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട പ്രതിസന്ധികളും, അത് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള സാധ്യതയും, മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിശ്ചയിക്കുന്ന പൗരത്വ ഭേദഗതി ബില്ലും, എല്ലാം വിരല്‍ ചൂണ്ടുന്നത് രാജ്യത്ത് മതനിരപേക്ഷവും ജനാധിപത്യപരവും ഭരണഘടനയില്‍ അധിഷ്ഠിതവുമായ വ്യവസ്ഥകള്‍ നിലനില്‍പ്പു ഭീഷണി നേരിടുകയാണ് എന്ന വസ്തുതയിലേക്കാണ്. ഈ തീവ്രവലത് രാഷ്ട്രീയ സഖ്യത്തിനുള്ള വെല്ലുവിളി ഉയരേണ്ടത് ഇടതുപക്ഷപ്പാര്‍ട്ടികളില്‍ നിന്നാണ്.

അതേ സമയം ശതാബ്ദിയിലേക്ക് നീങ്ങുന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി അഭിമുഖീകരിക്കുകയാണിന്ന്. സോഷ്യലിസത്തിനും കമ്മ്യൂണിസത്തിനും വേണ്ടി നിലകൊണ്ടിരുന്ന പുരോഗമനശക്തികൾ വലിയ തിരിച്ചടികൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. പ്രപഞ്ചത്തിന്റെയും ജീവിതത്തിന്റെയും ചാലകശക്തിയായി മാറ്റത്തെ കാണുന്ന മാർക്സിസത്തിനു ഈ തിരിച്ചടികളെയും വെല്ലുവിളികളെയും തരണം ചെയ്തു മുന്നോട്ടു പോകാനുള്ള ദിശാസൂചികൾ നൽകാൻ കഴിയേണ്ടതാണ്. വലിയ മാറ്റങ്ങൾക്കും പരിവർത്തനങ്ങൾക്കും സ്വയം വിധേയമായിക്കൊണ്ട് മാത്രമേ ഈ അവസ്ഥയെ മറികടന്നു മാർക്സിസത്തിനു മുന്നോട്ടു പോകാനാകൂ. പാര്‍ട്ടി രൂപീകരണത്തിന്റെ നൂറു വര്‍ഷം ആചരിക്കുന്ന ഈ സാഹചര്യം, നമുക്ക് ആവേശം പകരാനും ന്യൂനതകളെ മറികടന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനുമുള്ള മാര്‍ഗ്ഗമാകും. ഭരണഘടനാപരമായ വ്യവസ്ഥിതിയെ സംരക്ഷിക്കാനും എല്ലാവിധത്തിലുള്ള ചൂഷണങ്ങളും ഇല്ലാതെയാകുന്ന അവസ്ഥയിലേക്ക് മുന്നേറാനും അതു കൂടിയേ തീരൂ.

മൗലാനാ ഹസ്രത് മൊഹാനി രൂപപ്പെടുത്തിയതും ഭഗത് സിംഗ് അനശ്വരമാക്കിയതുമായ ആ മുദ്രാവാക്യം – ഇന്‍ക്വിലാബ് സിന്ദാബാദ് – നിലവിലെ വര്‍ഗ്ഗീയ തീവ്രദേശീയ വാദത്തെ നേരിടാനുള്ള കാഹളമാണ്. എല്ലാവര്‍ക്കും ഇടമുള്ള, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ഇന്ത്യ വിജയം കാണുക തന്നെ ചെയ്യും. ജനങ്ങളുടേതായ ജനാധിപത്യം സ്ഥാപിക്കാനുള്ള സമരങ്ങളും സോഷ്യലിസത്തിലേക്കുള്ള മുന്നേറ്റവും ഒന്നാകും, ബലപ്പെടും.

                            **********************************************







2020 ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

From boatsman's son to rocket builder to First Citizen of India: A man with an uncomplicated worldview


Greatness comes in the cloak of humility, Samuel Butler once wrote. He may well have been describing Avul Pakir Jainulabdeen Abdul Kalam.

Avul Pakir Jainulabdeen Abdul Kalam was born on October 15, 1931, to a Tamil-Muslim family in Rameswaram in Tamil Nadu. His father was a boat owner. From an early age, Kalam had to work to supplement the family’s income. His first job was as a newspaper delivery boy. At school, though he was described as “bright and hardworking” his grades were only average. But he loved to study.

Kalam's suit has been well-earned. Not only was he responsible for building India's first satellite launcher, the SLV3, but in the 1980s he also made the country a missile power by developing the Agni and Prithvi. His role in 1998's Pokhran blast came in a decade devoted to weaponising nuclear capability. Kalam’s contribution in the field of space sciences has been immense. He also contributed in India’s civilian space programme and military missile development, and so he got the title of India’s “Missile Man”.

If the Bharat Ratna in 1997 was a token of the nation's appreciation, the presidential nomination is the real thing. For those who ask why Kalam, the question really should be why not. Kalam prays twice a day but religion to him has always been an intensely individual quest. He refers to the Bhagvad Gita as often as he does to the Koran. In Kalam's worldview there is no room for complexities. India lost its greatness, he believes, because in the past she became technologically inferior. So to regain it, India must be self-sufficient in science. His hobbies are calming: playing the rudra veena and writing poetry. Kalam became the 11 President of India in 2002.

One day, his aide, Srijan Pal Singh, asked Kalam; how he would want to be remembered. He also gave him a list of choices – Scientist, Writer, Missile Man, President…But Kalam’s answer was “Teacher”! He said, “I feel comfortable in the company of young people, particularly high school students. Henceforth, I intend to share with them experiences, help them ignite their imagination and prepare them to work for a developed India for which the road map is already available.”

While he was the President, students would send requests asking to meet him. Kalam always made time for them and met them in his personal chambers at the Rashtrapati Bhavan. He listened to their ideas and gave feedback too. Sometimes, he even followed up some of the ideas discussed with the students, wanting to know if they had made progress! Rightfully, his 79 birthday was recognised as World Student Day by the United Nations.

All Presidents of India are taken care of by the Government. So, when Kalam became the President he decided to give away his life savings. He donated to a fund providing urban amenities to rural population. He came to be known as the People’s President.

Kalam died the way he wished. He said, “One is blessed if one can die working, standing tall without any long drawn ailing. Goodbyes should be short, really short!”. On July 27, 2015 he suffered a cardiac arrest while delivering a lecture to students in IIM, Shillong.

In short, he was Missile man, scientist, teacher and author, but above all, a benevolent humanitarian.


2020 ഒക്‌ടോബർ 3, ശനിയാഴ്‌ച

എന്റെ ജീവിതമാണെന്റെ സന്ദേശം

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ വഴികാട്ടി, അഹിംസ എന്ന ആയുധത്താൽ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ മുട്ടുകുത്തിച്ച വ്യക്തിത്വം, കുട്ടികളുടെ സ്വന്തം ബാപ്പുജി. ഏതാണ്ട് 200  വർഷങ്ങൾ നീണ്ട അടിമത്തത്തിനു വിരാമമിട്ട് ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ പാതയിലേക്ക് നയിച്ച പൊൻതാരകം. സത്യത്തെ ജീവശ്വാസമാക്കി ധർമ്മത്തിന്റെ പ്രതിരൂപമായി മാറിയ ഇദ്ദേഹത്തെ ആൽബർട്ട് ഐൻസ്റ്റൈൻ വിശേഷിപ്പിച്ചത് " ഇങ്ങനെയൊരു മനുഷ്യൻ ഈ ലോകത്ത്‌ ജീവിച്ചിരുന്നുവെന്നു വരുംതലമുറ വിശ്വസിക്കില്ല " എന്നാണ്. മരണം അദ്ദേഹത്തെ പുണർന്നിട്ടു ഏഴു പതിറ്റാണ്ടു പിന്നിടുമ്പോഴും ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു മഹാത്മാഗാന്ധി, ഇന്ത്യയുടെ രാഷ്‌ട്രപിതാവായി.
1869 ഒക്ടോബർ രണ്ടിന് ഗുജറാത്തിലെ പോർബന്തറിൽ കരംചന്ദ് ഗാന്ധിയുടെയും പുത്‌ലിഭായിയുടെയും നാലുമക്കളിൽ ഇളയവനായി മോഹൻദാസ് കരംചന്ദ് ഗാന്ധി ജനിച്ചു. ബാല്യവിവാഹം നിലനിന്നിരുന്ന കാലഘട്ടമായതിനാൽ 13  വയസ്സിൽ തന്നെ കസ്തുർബയെ ജീവിതപങ്കാളിയാക്കി. 1891-ൽ ഇംഗ്ലണ്ടിൽ നിയമപഠനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി. തുടർന്ന് അഭിഭാഷക ജോലിയുടെ ഭാഗമായി 1893-ൽ ദക്ഷിണാഫ്രിക്കയിൽ എത്തിയത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി.  വർണവിവേചനത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടിവന്നത് ഗാന്ധിജിയിലെ പോരാളിയെ ഉണർത്തി. വർണവിവേചനത്തിനെതിരെയും ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാർക്കായും നടത്തിയ സമരങ്ങളാണ് അദ്ദേഹത്തെ ഗാന്ധിജിയാക്കി മാറ്റിയത്. സത്യാഗ്രഹം എന്ന ആശയത്തിന് രൂപം കൊടുത്തതോടെ ദക്ഷിണാഫ്രിക്ക യഥാർത്ഥത്തിൽ ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാലയായി മാറി.    
 

1915   ജനുവരി ഒമ്പതിന് ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങി. ഈ ദിവസമാണ് ഇപ്പോൾ പ്രവാസി ഭാരതീയദിനമായി നമ്മൾ ആചരിക്കുന്നത്.  ഇന്ത്യയിലെത്തിയ ഗാന്ധിജി അദ്ദേഹത്തിന്റെ രാഷ്ട്രീയഗുരുവായി അറിയപ്പെടുന്ന ഗോപാലകൃഷ്ണ ഗോഖലെയുടെ ഉപദേശപ്രകാരം ഇന്ത്യയിലെങ്ങും സഞ്ചരിച്ചു  ജനങ്ങളുടെ പ്രശ്നങ്ങൾ പഠിച്ചു.  ടാഗോർ മഹാത്മാ എന്ന് വിശേഷിപ്പിച്ചതോടെ മോഹൻദാസ് കരംചന്ദ് ഗാന്ധി മഹാത്മാഗാന്ധിയായി മാറി.


1917-ൽ ചമ്പാരനിലെ നീലം കർഷകരുടെ അവകാശ സംരക്ഷണത്തിനായി നടത്തിയ സത്യാഗ്രഹത്തോടെ ഗാന്ധിജി ഇന്ത്യയിൽ സത്യാഗ്രഹസമരത്തിനു തുടക്കം കുറിച്ചു. തുടർന്നുള്ള വർഷങ്ങൾ അഹിംസയെ സ്വാംശീകരിച്ച്‌ ഗാന്ധിജി നിയമലംഘന, നിസ്സഹകരണ പ്രസ്ഥാനങ്ങളിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് കരുത്തു നൽകി. 1920-കളിൽ ജയിൽവാസക്കാലത്തു തന്റെ ജീവിതം പ്രതിപാദിക്കുന്ന ഇന്നും ഓരോ മനുഷ്യനും പാഠപുസ്തകമായി കരുതുന്ന 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' ഗാന്ധിജി എഴുതിത്തുടങ്ങി. വിവിധ സമരസംഭവങ്ങളുടെ ഭാഗമായി അഞ്ചുതവണ ഗാന്ധിജി കേരളം സന്ദർശിക്കുകയുണ്ടായി.
 

1930-ൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി നടത്തിയ ദണ്ഡിമാർച്ചും ഉപ്പുസത്യാഗ്രഹസമരവും ഗാന്ധിജിയുടെ ആത്മശക്തിയും ജനസ്വാധീനവും വിളംബരം ചെയ്ത പോരാട്ടമായി മാറി.
രണ്ടാം ലോകമഹായുദ്ധത്തിലേക്കു ഇന്ത്യയുടെ സമ്മതമില്ലാതെ വലിച്ചിഴച്ചതോടെ, ഇന്ത്യക്കു ഉടനടി സ്വാതന്ത്ര്യം നൽകുക എന്ന ആഹ്വാനത്തോടെ ഗാന്ധിജി ക്വിറ്റ്‌ ഇന്ത്യ സമരത്തിന് ആരംഭം കുറിച്ചു. 1942-ൽ ബോംബെയിൽ അദ്ദേഹം നടത്തിയ പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ആഹ്വാനം അന്തിമപോരാട്ടത്തിലേക്കുള്ള നിശ്ചയദാർഢ്യം പ്രതിഫലിപ്പിക്കുന്ന ഒന്നായിരുന്നു. 


ആഗ്രഹിച്ചതുപോലെ 1947  ഓഗസ്റ്റ് 15-നു ഇന്ത്യ സ്വാതന്ത്രയായെങ്കിലും അതൊരിക്കലും ഗാന്ധിജിക്കു പൂർണ്ണസംതൃപ്തി നൽകിയില്ല. ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം കിട്ടണമെങ്കില്‍ ഇന്ത്യ ജീവിക്കേണ്ടത് നഗരങ്ങളിലല്ല ഗ്രാമങ്ങളിലാണ്, എന്നു വിശ്വസിച്ചിരുന്ന ഗാന്ധിജി, രാജ്യം മുഴുവന്‍ ആഘോഷങ്ങളില്‍ മുഴുകിയപ്പോൾ വർഗീയലഹളകൾക്കെതിരായി നവഖാലിയിൽ സത്യാഗ്രഹ സമരത്തിലായിരുന്നു. 1948 ജനുവരി 30ന്​ വൈകീട്ട്​ 5.17ന് മതഭ്രാന്തനായ നാഥുറാം വിനായക് ഗോദ്​സെയുടെ കൈത്തോക്കില്‍ നിന്നുതിര്‍ന്ന വെടിയുണ്ടയാല്‍ ചേതനയറ്റ് അദ്ദേഹം വീണു. അന്ന് വൈകീട്ട് ആകാശവാണിയിലൂടെ രാഷ്​ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് നെഹ്റു പറഞ്ഞു, ‘‘നമ്മുടെ ജീവിതങ്ങളില്‍നിന്ന് പ്രകാശം അണഞ്ഞുപോയിരിക്കുന്നു’’ എന്ന്.

ഒരു ജീവിതംകൊണ്ട് ഒത്തിരി ജീവിതങ്ങള്‍ക്കു വഴികാട്ടിയായ ഈ മഹാത്മാവിനെ ‘രാഷ്​ട്രപിതാവ്’ എന്ന് ആദ്യം വിളിച്ചത് നേതാജി സുഭാഷ്ചന്ദ്ര ബോസ് ആയിരുന്നു. ഗാന്ധിയന്‍ ആശയത്തോടുള്ള ബഹുമാനാർഥം ഒക്ടോബര്‍ രണ്ട്​ ഗാന്ധിജയന്തി ഐക്യരാഷ്​ട്രസഭ അന്താരാഷ്​ട്ര അഹിംസദിനമായി പ്രഖ്യാപിച്ചു. ലോകത്തിനൊരു പാഠപുസ്​തകമാണ്​ ഗാന്ധിജിയുടെ ജീവിതം. വളർന്നുവരുന്ന തലമുറ തീർച്ചയായും അറിഞ്ഞിരിക്കണം അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ. സ്വയംപര്യാപ്​തമായ ഗ്രാമങ്ങളും സ്വാശ്രയ ശീലവുമാണ്​ ഗ്രാമസ്വരാജ്​ എന്ന ഗാന്ധിയുടെ സ്വപ്​നത്തി​ൻറ ആകെത്തുക. 'എത്ര മികവുറ്റതാണെങ്കിലും വളരെ അകലെയുള്ളതിനെ ഒഴിവാക്കിക്കൊണ്ട്​ നമ്മുടെ ചുറ്റുപാടുകളിലുള്ളതിനെ ഉപയോഗിക്കാനും സേവിക്കാനും മനസ്സിനെ നിയന്ത്രിക്കുന്ന നമ്മിൽത്തന്നെയുള്ള ചൈതന്യമാണ്​ സ്വദേശി'.  ഗാന്ധിയൻ സന്ദേശങ്ങൾ ഉൾകൊള്ളുന്ന ഒരു ഭരണസംവിധാനത്തിനു മാത്രമേ ഇന്ത്യയെ ഒരു മഹത്തായ രാജ്യമായി മാറ്റാനാകൂ. 

2020 സെപ്റ്റംബർ 27, ഞായറാഴ്‌ച

വിക്രമാദിത്യചരിതം

പ്രാചീന ഭാരതത്തിലെ പ്രഗത്‌ഭരായ ഭരണാധികാരികളിൽ അദ്വിതീയ സ്ഥാനമുള്ള ഭരണാധികാരിയായ ഭോജരാജാവിനു ഒരിക്കൽ മുപ്പത്തിരണ്ട് പടവുകളും കാവൽക്കാരികളായി മുപ്പത്തിരണ്ട് സാലഭഞ്ജികകളുംഉണ്ടായിരുന്ന ഒരു ദിവ്യസിംഹാസനം ലഭിക്കുന്നു. ഏവരുടെയും ഹർഷാരവം സ്വീകരിച്ചുകൊണ്ട് സിംഹാസനാരോഹണം ചെയ്യുന്നതിലേക്കായി ഭോജരാജാവ് ഒന്നാമത്തെ പടിയിൽ കാൽവച്ചു. അപ്പോൾ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മുപ്പത്തിരണ്ട് പടവുകൾക്കു കാവൽക്കാരായിനിന്ന മുപ്പത്തിരണ്ട് സാലഭഞ്ജികമാരും പൊട്ടിച്ചിരിച്ചു. അമ്പരപ്പോടെ ആ പൊട്ടിച്ചിരിയുടെ കാരണം അന്വേഷിച്ച ഭോജരാജാവിനോട് മുപ്പത്തിരണ്ട് സാലഭഞ്ജികമാരും കഥപറയുന്ന രീതിയിലാണ്  വിക്രമാദിത്യചരിതം എഴുതപ്പെട്ടിട്ടുള്ളത്. ഉജ്ജയിനിലെ രാജാവായിരുന്നു വിക്രമാദിത്യൻ എന്നാണ്‌ ഐതിഹ്യം. ശ്രീഭദ്രകാളിയുടെ ഉപാസകനായിരുന്നു ഇദ്ദേഹം. ധൈര്യശാലിയായിരുന്ന അദ്ദേഹം, ലോകം മുഴുവനും ചുറ്റിസഞ്ചരിക്കുകയും അനേകം അത്ഭുതകരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും ചെയ്തിരുന്നു എന്ന് കരുതപ്പെടുന്നു. അനുജനായ ഭട്ടിയും, അനുചരനായ വേതാളവും എപ്പോഴും ഇദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു. കവിയും പണ്ഡിതശ്രേഷ്ഠനുമായ ഭർതൃഹരി വിക്രമാദിത്യന്റെ ജ്യേഷ്ഠനായിരുന്നു. വിക്രമാദിത്യ കഥകൾക്ക് ഇന്നും വളരെ പ്രചാരമുണ്ട്. കഥാപുസ്തകങ്ങളിലൂടെയും കുട്ടികൾക്കുള്ള പരമ്പരകളിലൂടെയും ഇവ                                                                                                                                 

ഇപ്പോഴും പ്രചരിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ സദസ്സിൽ നിരവധി പണ്ഢിതരുണ്ടായിരുന്നതായി കരുതപ്പെടുന്നു. ധന്വന്തരി, ക്ഷപണകൻ , അമരസിംഹൻ , ശംഖു , വേതാളഭട്ടൻ , ഘടകരപരൻ, കാളിദാസൻ , വരാഹമിഹിരൻ,  വരരുചി  എന്നിവരാണ് അദ്ദേഹത്തിന്റെ സദസ്സിലുണ്ടായിരുന്ന നവരത്നങ്ങൾ.ഈ ഐതിഹ്യകഥകൾക്ക് ആധാരമായി ഒരു ചരിത്രപുരുഷനുണ്ടായിരുന്നിരിക്കണം. അത് ഗുപ്തരാജവംശത്തിലെ ചന്ദ്രഗുപ്തൻ രണ്ടാമനാ

യിരിക്കാനാണ് സാദ്ധ്യത. ഗുപ്തരാജവംശത്തിൻറെ കാലം പൊതുവേയും ഇദ്ദേഹത്തിൻറെ ഭരണകാലം പ്രത്യേകിച്ചും ഭാരതചരിത്രത്തിലെ സുവർണ്ണ കാലഘട്ടമായാണ് ചരിത്രകാരന്മാർ ഗണിക്കുന്നത്. അതിനാൽ ചന്ദ്രഗുപ്തൻ രണ്ടാമൻറെ വീരാപദാനങ്ങളാണ് പിൽക്കാലത്ത് വിക്രമാദിത്യകഥകളായി പ്രചരിക്കുന്നതെന്നു കരുതാം. എന്റെ ബാല്യകാലത്തു എസ് ടി ആർ  സചിത്രകഥകളിലൂടെയും അമ്പിളി അമ്മാമൻ മാസികയിലൂടെയുമാണ് വിക്രമാദിത്യകഥകൾ ഞാൻ വായിച്ചിരുന്നത്. ആ ഓർമ്മകൾ ഒന്നുകൂടി പൊടിതട്ടിയെടുക്കുകയായിരുന്നു ഈ വായനയിലൂടെ.... 

2020 സെപ്റ്റംബർ 10, വ്യാഴാഴ്‌ച

പ്രണയവും മൂലധനവും

കാള്‍ മാര്‍ക്‌സിന്റെ അനവധി ജീവചരിത്രങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. പക്ഷേ, മാര്‍ക്‌സ് കുടുംബത്തിന്റെ സമ്പൂർണ്ണ ജീവിതകഥ എന്നതാണ് ഈ കൃതിയുടെ പ്രസക്തി. മാർക്സിന്റെ ഭാര്യ ജെന്നിയിലും അദ്ദേഹത്തിന്റെ മക്കളായ ജെന്നി, ലോറ, എലിനോർ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ എന്നുതന്നെ വിളിക്കാവുന്ന ഏംഗല്‍സിലും ഹെലന്‍ ഡിമത്തിലും പൂര്‍ണമായും ക്രേന്ദ്രീകരിച്ച ഒരു ഗ്രന്ഥവുമാണ് പ്രണയവും മൂലധനവും എന്ന മേരി ഗബ്രിയേലിന്റെ ഈ കൃതി.  കയ്പും മധുരവും നിറഞ്ഞ അവരുടെ ജീവിതകഥ,  അവരുടെ സംഘര്‍ഷങ്ങള്‍ മാര്‍ക്‌സിന്റെ കൃതികളിലുളവാക്കിയ ഫലം സന്ദര്‍ഭപ്രസക്തിയോടെ അനാവൃതമാക്കാനുള്ള ശ്രമങ്ങൾ ഈ കൃതിയിൽ നമുക്ക് കാണാം.
 

നാലുമക്കള്‍ മരിച്ചുപോയിട്ടും ദാരിദ്ര്യവും രോഗവും സമുദായ ഭ്രഷ്ടുമുണ്ടായിരുന്നിട്ടും മറ്റൊരു സ്ത്രീയില്‍ മാര്‍ക്‌സിനു ഒരു കുട്ടി പിറക്കുകയെന്ന അന്തിമ വഞ്ചന നടന്നിട്ടും സര്‍വ്വഗ്രാഹിയും വികാരാവേശവുമാര്‍ന്ന പ്രേമം നിലനിര്‍ത്തിയ ദമ്പതികളുടെ കഥയാണിത്. സ്വന്തം സ്വപ്‌നങ്ങളെ ബലിയര്‍പ്പിച്ച്, എന്തിന്, സ്വന്തം കുഞ്ഞുങ്ങളെപ്പോലും ബലിയര്‍പ്പിച്ച്, അച്ഛനെ ആരാധിക്കുകയും അദ്ദേഹത്തിന്റെ ഗരിമയാര്‍ന്ന ആശയത്തിന് സ്വയം സമര്‍പ്പിക്കുകയും ചെയ്ത മൂന്നു യുവതികളുടെ കഥകൂടിയാണിത്. പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്പിലെ വിപ്ലവ പ്രവാഹത്തില്‍ ആമഗ്നമായ, ഉജ്ജ്വലവും സമരോന്മുഖവും കോപമുളവാക്കുന്നതും ചിരിപ്പിക്കുന്നതും വികാരവേശമാര്‍ന്നതും അന്തിമമായി, ദുരന്തപൂര്‍ണവുമായ കഥാപാത്രങ്ങളുടെ ചരിത്രമാണിത്. അതിലുപരി, വ്യക്തിപരവും രാഷ്ട്രീയപരവുമായ കയ്‌പേറിയ യാഥാര്‍ത്ഥ്യത്തിന്റെ മുന്നിൽ അനുഭവവേദ്യമാകാതെപോയ പ്രതീക്ഷകളാണ് ഈ കൃതിയിൽ രേഖപെടുത്തപ്പെട്ടിട്ടുള്ളത്.

സംഘർഷങ്ങളുടെ ഫലമാണ് മനുഷ്യചരിത്രം എന്ന ഹെഗേലിയൻ ദർശനത്തിൽ ആകൃഷ്ടനായാണ് മാർക്സ് തന്റെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചത്. രണ്ടു ആശയങ്ങൾ കൂട്ടിമുട്ടുന്നു, തദ്‌ഫലമായി മൂന്നാമതൊരാശയം ഉടലെടുക്കുന്നു. അത് വീണ്ടും മറ്റൊന്നുമായി സംഘർഷത്തിൽ ഏർപ്പെടുക വഴി പുതിയ ഒന്നിന് ജന്മമേകുന്നു എന്ന വൈരുധ്യാത്മകത ഹെഗേലിയൻ ദര്ശനത്തിന്റെ കേന്ദ്രബിന്ദു ആയിരുന്നു. പക്ഷെ കാലക്രമേണ  ഹെഗേലിയൻ  ആശയങ്ങളിൽ നിന്നും മാർക്സ് വഴിമാറി. ആ മാറ്റം പ്രതിഫലിച്ചത് അതിഖ്യാതി നേടിയ രണ്ടു പ്രസ്താവനകളിലൂടെയാണ്- 

                            " സാമാന്യ ജനത്തിന്റെ മയക്കുമരുന്നാണ് മതം."
                        " തൊഴിലാളി വർഗമാണ് മനുഷ്യവിമോചനത്തിന്റെ ആണിക്കല്ല്. "

മനുഷ്യൻ ആണ് പ്രപഞ്ചത്തിന്റെ ശരിയായ കേന്ദ്രബിന്ദു എന്ന പുതിയചിന്തയോടെ മാർക്സ് തന്റെ കമ്മ്യൂണിസ്റ്റ് ആശയപ്രചാരണത്തിനു തുടക്കമിട്ടു. അവിടെ ധൈഷണികവും സാമ്പത്തികവും ആയ പിന്തുണയുമായി ഏംഗൽസ് മാർക്സിന്റെ ജീവിതത്തിലേക്ക്   കടന്നുവന്നു. അപ്പോൾ മാർക്സിനെ മാനവീകരിക്കാനുള്ള ചുമതല ജെന്നി സ്വയം ഏറ്റെടുക്കുകയാണ് ചെയ്തത്.
1844 ഓടുകൂടി  കമ്മ്യൂണിസത്തെ സാമൂഹ്യപുനര്നിര്മാണത്തിനുള്ള ഉപായമായി മാർക്സ് കണ്ടു. മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള, മനുഷ്യനും മനുഷ്യനുമിടയിലുള്ള വൈരത്തിനൊരു നേർപരിഹാരം ആയിട്ടാണ് മാർക്സ് കമ്മ്യൂണിസത്തെ ചിത്രീകരിച്ചത്.  മനുഷ്യചരിത്രത്തിന്റെ ഭൗതികാടിത്തറ എന്ന മാർക്സിന്റെ ആശയത്തെ ആദ്യമായി പ്രതിപാദിക്കുന്നത് 'ജർമൻ പ്രത്യയശാസ്ത്രം' എന്ന അദ്ദേഹത്തിന്റെ കൃതിയാണ്. മനുഷ്യനിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒരു ശക്തിയല്ല ചരിത്രത്തെ നയിക്കുന്നതെന്ന് മാർക്‌സും ഏംഗൽസും വാദിച്ചു. മനുഷ്യന്റെ പ്രവൃത്തികളുടെ കാലക്രമാനുസാരിയായ ആഖ്യാനമാണ് ചരിത്രം എന്നതായിരുന്നു ആ വാദത്തിന്റെ കാതൽ. വിപ്ലവത്തിന്റെ ദശാസന്ധിയിലേക്കു മനുഷ്യനെയെത്തിച്ച ചരിത്രത്തെക്കുറിച്ചു വ്യക്തമായ ധാരണയില്ലാതെ, പഴയ വ്യവസ്ഥിതി തുടച്ചുനീക്കുമ്പോൾ ഭാവിയിലെന്തു വേണമെന്നുള്ളതിനു ഒരു രൂപരേഖയില്ലാതെ നിരന്തരവും വിജയകരവുമായ ഒരു വിപ്ലവം അസാധ്യമാണെന്ന മാർക്സിന്റേയും ഏംഗല്സിന്റെയും കാഴ്ചപ്പാട് അവരുടെ ദീര്ഘദര്ശിത്വം വെളിവാക്കുന്നുണ്ട്.
 

ഒരു വിപ്ലവകാരി എന്നതിലുപരി, പലരീതികളിലും മാർക്സ് ഒരു സാമൂഹിക പരിണാമവാദി ആയിരുന്നു. ആശയങ്ങൾ വിപ്ലവകരമായിരിക്കെ തന്നെ, അദ്ദേഹത്തിന്റെ മാർഗ്ഗങ്ങൾ പരിണാമപരമായിരുന്നു. മാർക്സിന്റെ അഭിപ്രായത്തിൽ നിശ്ചിതചരിത്രപ്രക്രിയകളുടെ ഫലമായി മാത്രമേ ഒരു വിപ്ലവം സംഭവിക്കുകയുള്ളൂ.
വിദ്യാഭ്യാസത്തിലൂടെയും സംഘടനകളിലൂടെയും രാഷ്ട്രീയപാര്ടികളിലൂടെയും തൊഴിലാളികളെ ശക്തിപ്പെടുത്തുന്നതിൽ ഊന്നൽ നൽകിയ, ഉല്പാദനമാർഗ്ഗങ്ങളുടെ പൊതു ഉടമസ്ഥാവകാശവും അന്തിമമായി മുതലാളിത്ത വ്യവസ്ഥയുടെ ഉന്മൂലനവും ലക്ഷ്യങ്ങളാക്കിയതായിരുന്നു മാർക്സിന്റെ സോഷ്യലിസം (ഭാവിയിലെ വർഗ്ഗരഹിതസമൂഹത്തെ സൂചിപ്പിക്കാനാണ് 'കമ്മ്യൂണിസം' എന്ന പദം ഉപയോഗിക്കപെട്ടത്.).
 മാർക്‌സിന്റെയും ഏംഗല്സിന്റെയും സോഷ്യലിസ്റ് ആശയങ്ങളുടെ എഴുതപ്പെട്ട രേഖയാണ് കമ്മ്യൂണിസ്റ് മാനിഫെസ്റ്റോ.  ലോകചരിത്രത്തിലെ പ്രധാനപ്പെട്ട രചനകളിൽ ഒന്നായി അത് ഇന്നും തിളങ്ങിനിൽക്കുന്നു.
ലോകചരിത്രത്തെ ഏറ്റവും അഗാധമായി സ്വാധീനിച്ച വിമോചനശാസ്ത്രത്തിന്റെ തത്വസംഹിതയും കര്മപദ്ധതിയും ഉൾക്കൊള്ളുന്ന 'മൂലധനം'  എന്ന ബ്രിഹത് കൃതിക്കുവേണ്ടി സ്വന്തം ആരോഗ്യവും ജീവിതവും തന്റെ കുടുംബത്തിന്റെ ജീവിതവും മാർക്‌സും ഏംഗൽസും ത്യജിച്ചു എന്നതാണ് അവരെ ഇപ്പോഴും കമ്മ്യൂണിസതിന്റെ ആത്മീയ ആചാര്യന്മാരായി നിലനിർത്തുന്നത്. വിരോധാഭാസമെന്ന് പറയട്ടെ മൂലധനമെഴുതിയ മാർക്സിന്റെ മൂലധനം ഏംഗൽസും കുടുംബവും മാത്രമായിരുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ അക്കാദമിക് പണ്ഡിതരും സാമ്പത്തിക വിദഗ്ധന്മാരും  സ്വതന്ത്രവിപണിയുടെയും മുതലാളിത്തത്തിന്റെയും മേന്‍മയെ പരസ്യമായി ചോദ്യം ചെയ്തു തുടങ്ങി. മാർക്സിസത്തിനു അനുകൂലമായ വാദങ്ങൾ ഉയർന്നുവരുന്ന ഇന്നത്തെ പരിതസ്ഥിതിയില്‍ മാര്‍ക്‌സിന്റെ രചനകള്‍ ക്രാന്തദര്‍ശിത്വമുള്ളതും യുക്തിഭദ്രതയുള്ളതുമാണെന്ന് വെളിപെടുകയാണ്. ഇത്തരമൊരു പരിണതഫലം ഉണ്ടാകുമെന്ന് 1851ല്‍ ആധുനിക മുതലാളിത്തത്തിന്റെ ഉദയകാലത്തുതന്നെ അദ്ദേഹം മുന്‍കൂട്ടികണ്ടിരുന്നു. അക്കാലത്തു മാർക്സ് പറഞ്ഞതൊക്കെയും പ്രവാചകസ്വഭാവത്തിലുള്ളതായിരുന്നുവെന്നത് ബോധ്യപ്പെടാൻ ലോകം വര്ഷങ്ങളെടുത്തു എന്നതാണ് യാഥാർഥ്യം.

ആസന്ന വിപ്ലവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രവചനം അനിവാര്യമായും തെറ്റായിരുന്നു. പക്ഷേ, മുതലാളിത്ത വ്യവസ്ഥിതിയുടെ പോരായ്മകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശകലനങ്ങള്‍ ഭയാനകമാം വിധം സാക്ഷാല്‍ക്കരിക്കപ്പെട്ടു.  മാര്‍ക്‌സിന്റെ സിദ്ധാന്തങ്ങളും, കൂടെ തൊഴിലാളി വര്‍ഗത്തിന്റെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയും. ഉള്‍പ്പെടുത്താതെ മാര്‍ക്‌സ് കുടുംബത്തിന്റെ കഥ പൂര്‍ണമാകുന്നില്ല. അവര്‍ ഉണ്ടതും ഉറങ്ങിയതും ശ്വസിച്ചതും രാഷ്ട്രീയ, സാമൂഹിക സാമ്പത്തിക വിപ്ലവമായിരുന്നു. അതും മാര്‍ക്‌സിനോടുള്ള അടങ്ങാത്ത പ്രേമവുമായിരുന്നു അവരെ പരസ്പരം ഒട്ടിച്ചു ചേര്‍ത്തത്.
എഴുത്തിലൂടെ മാർക്സ് ലോകത്തിന്റെ മനസ്സുമാറ്റി. കൃതിയിലൂടെ കടന്നുപോകുന്ന വായനക്കാർക്കു മാർക്‌സിനേയും ഏംഗൽസിനെയും മാർക്സിന്റെ കുടുംബത്തെയും കൂടുതൽ നന്നായി മനസ്സിലാകും. ഓർക്കേണ്ടത് ഏംഗൽസും മാർക്സിന്റെ കുടുംബവും ഇല്ലെങ്കിൽ കാൾമാർക്സ് ഇല്ല; കാൾ മാർക്സ് ഇല്ലെങ്കിൽ നാം ഇന്നറിയുന്ന ലോകവുമില്ല .... 

2020 ജൂലൈ 17, വെള്ളിയാഴ്‌ച

എന്റെ അശ്വമേധം …

വിജ്ഞാനത്തിന്റെ  മഹാമേഖലകളിലേക്കു  കേരളീയരെ  ആകർഷിച്ച  ആദ്യത്തെ  റിവേഴ്‌സ്  ക്വിസ്.     ജി  എസ് പ്രദീപ്  എന്ന  യാഗാശ്വവുമായി  മത്സരിക്കാൻ  എനിക്കവസരം  ലഭിച്ചപ്പോൾ, ഓർമയിൽ  നിന്നും ചികഞ്ഞെടുക്കുന്ന  പേരുകൾ  കൊണ്ട്  ഒരൊറ്റ  തവണയെങ്കിലും  അദ്ദേഹത്തെ  പരാജയപ്പെടുത്താൻ  കഴിഞ്ഞിരുന്നെങ്കിൽ   എന്ന  ചിന്ത  മാത്രമായിരുന്നു  മനസ്സിൽ ….

അശ്വമേധാനുഭവങ്ങളെ   കുറിച്ചെഴുതുമ്പോൾ  എവിടെ   തുടങ്ങണം  എന്ന്  പോലും  എനിക്കറിയുന്നില്ല . മത്സരാർത്ഥിയായി എന്നെയും  തെരഞ്ഞെടുത്തു    എന്ന്  വിളിച്ചറിയിക്കപ്പെട്ട  2001 നവംബർ 7 ന്റെ  പകലോ , അതോ  മൂന്നു  ദിവസത്തെ  ശ്രമഫലമായി  ഞാൻ    സംഘടിപ്പിച്ചെടുത്ത  പേരുകളുമായി  മത്സരിക്കാനായി   പുറപ്പെട്ട  നവംബർ  10 ന്റെ  പകലോ …ഏതാണ്  എന്നെ  തുണച്ചതെന്നു  എനിക്കറിയില്ല …എന്തായാലും  ആ  യാഗാശ്വത്തെ  പിടിച്ചു  നിർത്താൻ  കഴിയുമെന്നുള്ള  ആത്മവിശ്വാസവുമായി, വിവിധ  പുസ്തകങ്ങളിൽ  നിന്നും  കണ്ടെടുത്ത  പേരുകളും  മനസ്സിൽ  സൂക്ഷിച്ചു, സഹോദരനുമൊത്തു  ഞാൻ നവമ്പർ 10 നു  തിരുവനന്തപുരത്തേക്ക്  വണ്ടി  (പരശുറാം എക്സ്പ്രസ്സ് ) കയറി. കാസറഗോഡ്  നിന്ന്  14 മണിക്കൂറോളം  നീണ്ട  യാത്രയിൽ  കണ്ടു  മുട്ടിയ  അപരിചിത  മുഖങ്ങൾ, ആത്മാർത്ഥമായ  മനസ്സോടെ  എന്നെ  അനുഗ്രഹിച്ചയച്ച  ആ  സഹയാത്രികർക്കും  എന്റെ  ഓർമ്മകളിൽ  എന്നും   സ്ഥാനമുണ്ടായിരിക്കും.

മത്സരത്തിന്റെ പിരിമുറുക്കം ഞാൻ ശരിക്കും അനുഭവിച്ചു തുടങ്ങിയിരുന്നു. അനന്തപുരിയിൽ റെയിൽവേ സ്റ്റേഷന് മുന്നിൽ തന്നെയുള്ള ഒരു മുറിയിൽ ചെന്നുകയറുമ്പോൾ ഞാനോർക്കുമായിരുന്നു. ഈ ദിവസത്തിന് ദൈർഘ്യമേറെയാണോയെന്നു ആ രാത്രിയിലും എന്റെ ചിന്തകൾ എന്നോട് പറയുകയായിരുന്നു, ഈ ദിവസം ചലിക്കുന്നത് വളരെ പതുക്കെയാണല്ലോയെന്നു. മനസ്സിൽ ഒന്നും ഓർമ്മ നിൽക്കുന്നില്ല പുതിയതായി ഒന്നും അറിയാൻ കഴിയുന്നില്ല. ആദ്യമായി എന്റെ ആത്മവിശ്വാസം കൈവിട്ടുപോകുന്നതായി തോന്നിത്തുടങ്ങിയിരുന്നു അതുവരെ സംഭരിച്ച അറിവുകളെല്ലാം ഒന്നുകൂടി ഓർത്തെടുക്കാൻ ശ്രമിക്കവേ മെല്ലെ ഉറക്കത്തിലേക്കു വഴുതിവീണു.

രാവിലെ 9.30നു തന്നെ കൈരളി  സ്റ്റുഡിയോവിൽ എത്തണമെന്നതായിരുന്നു എനിക്കു കിട്ടിയ നിർദേശം. തിരുവന്തപുരത്തെ കുറിച്ച് അന്ന് വലിയ പരിചയമില്ലാത്തതിനാൽ ഞങ്ങൾ വളരെ നേരത്തെ തന്നെ പുറപ്പെട്ടു. അറിവിന്റെ ആദ്യാക്ഷരങ്ങൾ എന്നെ പഠിപ്പിച്ച ഗുരുനാഥന്മാരെയും സ്നേഹത്തിന്റെയും അച്ചടക്കത്തിന്റെയും വഴിയിൽ എന്നെ നടത്തിയ മാതാപിതാക്കളെയും മനസ്സിലോർത്തു ഞാന് ഏട്ടനും കൈരളി സ്റ്റുഡിയോയുടെ പടികയറി. വളരെ നേരത്തെ കാത്തിരിപ്പിന് ശേഷമാണ് ബാക്കിയുള്ള മത്സരാർഥികളും അശ്വമേധത്തിന്റെ പുറകിൽ പ്രവർത്തിക്കുന്നവരും എത്തിച്ചേർന്നത്. പതിനൊന്നുമണിയോടുകൂടി മത്സരാര്ഥികളെയെല്ലാം വിളിച്ചുകൊണ്ടുപോയി ചെറിയൊരു മേക്കപ്പിന്റെ  പിൻബലത്തോടെ  റെക്കോർഡിങ് റൂമിൽ കയറ്റിയ നിമിഷം അത്ര പെട്ടെന്ന് മറക്കാവുന്നതല്ല. എന്തുകൊണ്ടെന്നാൽ അപ്പോഴാണ് എനിക്ക് ജി  എസ് പ്രദീപ് എന്ന ഗ്രാൻഡ് മാസ്റ്ററിനെ പരിചയപ്പെടാൻ അവസരം കിട്ടിയത്. ആത്മവിശ്വാസം എന്ന പദത്തിനെ യഥാർത്ഥത്തിൽ  അന്വർത്ഥമാക്കുന്ന വ്യക്തി-A  Real Genius. മത്സരത്തിൽ എതിരാളികളെങ്കിലും ഞങ്ങൾക്കെല്ലാം വിജയാശംസകൾ നേർന്ന അദ്ദേഹത്തോടൊപ്പം ഞങ്ങൾ റെക്കോർഡിങ് റൂമിലേക്ക് കയറി. 

മത്സരത്തിൽ പങ്കെടുക്കാൻ ആവശ്യമായ വ്യക്തികളുടെ വിവരങ്ങൾ അടങ്ങിയ കവറും കയ്യിൽ പിടിച്ചാണ് റെക്കോർഡിങ് റൂമിലേക്ക് പ്രവേശിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം തികച്ചും പുതിയ ഒരു കാഴ്ചയായിരുന്നു മുന്നിൽ. എന്റെ ജീവിതത്തിലെ ആദ്യ റെക്കോർഡിങ് അനുഭവം-സെറ്റും ക്യാമറകളും.  കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ജനം ഈ ദൃശ്യമാധ്യമത്തിലൂടെ എന്നെയും കാണുമെന്ന അഭിമാനവും.     

മത്സരാർത്ഥികളെ സീറ്റുകളിൽ   ഇരുത്തി  മത്സരം തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. കേരളത്തിലെ ദൃശ്യമാധ്യമരംഗത്തെ  പ്രേക്ഷകരുടെ ആരാധനാപാത്രമായിരുന്ന സന്തോഷ് പാലി ആണ് അന്ന് അശ്വമേധത്തിന്റെ പിന്നണിയിൽ ഉണ്ടായിരുന്നത്. മത്സരാർത്ഥികൾക്കുള്ള നിർദേശങ്ങൾ അദ്ദേഹമാണ് നൽകിയത്. അതിനുശേഷം അശ്വമേധത്തിന്റെ യാഗാശ്വം കടന്നുവരികയായി. പ്രദീപിന്റെ അവതരണം ഏറെ ആകർഷകമാണ്. നാലുവരി കവിതയിൽ തുടങ്ങി പിന്നെ വാക്കുകളുടെ ഒരു മലവെള്ളപ്പാച്ചിലാണ്. 

അവതരണത്തെ തുടർന്ന് ഹോട്സീറ്റിലേക്കുള്ള മത്സരാർത്ഥിയെ തെരഞ്ഞെടുക്കുന്നതിനുള്ള ചോദ്യം ഇങ്ങനെ ആരംഭിച്ചു. "ബംഗാളുകാരനായ ഒരു സ്വാതന്ത്ര്യസമരസേനാനി. ഒരു വിശേഷണം കൂടിയുണ്ട് അദ്ദേഹത്തിന് ....". മനസിനുള്ളിൽ നിന്ന് അതിന്റെ ഉത്തരം എന്റെ നാവിൻതുമ്പിലേക്കുവന്നു.  പെട്ടെന്നുതന്നെ കയ്യുയർത്തി ഉത്തരം പറഞ്ഞു.   "ദേശബന്ധു സി ആർ ദാസ്". എന്റെ ഭാഗ്യമോ അതോ മറ്റുള്ളവരുടെ നിർഭാഗ്യമോ? എന്തായാലും ആ ദിവസം എനിക്കവകാശപ്പെട്ടതായിരുന്നു.  

മത്സരത്തിനായി തയ്യാറാക്കിയ വ്യക്തികളുടെ വിവരങ്ങൾ ബാബു ഭരദ്വാജ്, ശശികുമാർ എന്നിവരടങ്ങിയ പാനലിനു കൈമാറുകയും, അവർ അംഗീകരിച്ചതോടെ ഞാൻ ഹോട്സീറ്റിലേക്കു ആനയിക്കപ്പെട്ടു. എല്ലാ കണ്ണുകളും എന്നിൽ പതിയുന്നു എന്നറിയുമ്പോൾ സ്വാഭാവികമായ ഒരു പരിഭ്രമം ഉണ്ടായി. റിയാലിറ്റി ഷോ യിൽ ആദ്യമായി പങ്കെടുക്കുന്നു ...അതും അറിവിനെ അമ്മാനമാടുന്ന ഒരു ഗ്രാൻഡ് മാസ്റ്ററുടെ മുന്നിൽ. മനസ്സിൽ നല്ല പിരിമുറുക്കമുണ്ടായി എന്നതാണ് വാസ്തവം.

അന്നത്തെ തലമുറയ്ക്ക് അശ്വമേധം എന്തായിരുന്നുവെന്ന് കൃത്യമായി അറിയാം. യാഗം, യജ്ഞം, രാജസൂയം എന്നിങ്ങനെ 3 ഘട്ടങ്ങൾ അടങ്ങിയ 21 ചോദ്യങ്ങൾ. ഞാൻ പാനലിനു കൈമാറിയ വ്യക്തിയെ സംബന്ധിച്ച യെസ്   എന്നോ നോ എന്ന് മാത്രം പറയാവുന്ന 21 ചോദ്യങ്ങൾ.   അതാണ് മത്സര രീതി. അങ്ങിനെയുള്ള 21ചോദ്യങ്ങൾ കഴിയുമ്പോൾ ഗ്രാൻഡ് മാസ്റ്റർ വ്യക്തിയെ തിരിച്ചറിഞ്ഞാൽ മത്സരാർത്ഥി പരാജയപ്പെടും. ഗ്രാൻഡ് മാസ്റ്റർക്ക് അതിനു സാധിച്ചില്ലെങ്കിൽ മത്സരാർത്ഥിക്കു ഒരു സ്വർണനാണയം ലഭിക്കുകയും അടുത്ത  റൗണ്ടിലേക്ക് മുന്നേറുകയും ചെയ്യാം. അങ്ങിനെ 5 റൗണ്ടുകൾ. രണ്ടാം റൗണ്ടിൽ വിജയിച്ചാൽ 2 ഒരു പവൻ  സ്വർണനാണയം. മൂന്നാം റൗണ്ടിൽ വിജയിച്ചാൽ ൫സ്വർണനാണയം. നാലും അഞ്ചും റൗണ്ടുകൾ ഓപ്ഷണൽ റിസ്ക് റൌണ്ട്  ആണ്. നാലാം റൗണ്ടിൽ വിജയിച്ചാൽ 10 പവനും തോറ്റാൽ ഒരു പവനും ആണ് മത്സരാർത്ഥിക്കു ലഭിക്കുക. അവസാന റൗണ്ടിൽ വിജയിച്ചാൽ ഒരു കിലോഗ്രാം സ്വർണവും തോറ്റാൽ ഒരു പവനും ലഭ്യമാകുന്ന രീതിയിലാണ് അശ്വമേധം നടത്തപ്പെടുന്നത്.

തലേദിവസമായിരുന്നു കേരളത്തെ നടുക്കിയ അമ്പൂരിയിലെ ഉരുൾപൊട്ടൽ.  ആ ദുരന്തത്തിൽ മരിച്ചവർക്കു ആത്മശാന്തി നേർന്നുകൊണ്ട് മത്സരം ആരംഭിച്ചു.   
 ഒടുവിൽ മത്സരം തുടങ്ങി. 'ഇന്ത്യൻ'? അതെ
                                          'കേരളീയൻ'? അതെ
ചോദ്യങ്ങൾ ഓരോന്നായി പിന്നിടുകയായിരുന്നു . പത്താമത്തെ ചോദ്യത്തിൽ 'ഇന്ത്യക്കു പുറത്താണോ പ്രവർത്തനമേഖല?' എന്ന ചോദ്യം ഉയർന്നപ്പോൾ ഞാൻ കൂടുതൽ പിരിമുറുക്കത്തിലായി. പക്ഷെ അദ്ദേഹത്തിന്റെ മനസ്സിൽ കെ പി എസ് മേനോൻ ആയിരുന്നു. പക്ഷെ അദ്ദേഹത്തിന്  അവസാന ചോദ്യം ഉന്നയിക്കുമ്പോഴും എന്റെ മനസ്സിലെ വ്യക്തിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ചോദ്യങ്ങൾ അവസാനിച്ച ശേഷം നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം ചോദിച്ചു. "ആരായിരുന്നു താങ്കളുടെ മനസ്സിൽ ?" എന്റെ ഉത്തരം ACN നമ്പ്യാർ എന്നതായിരുന്നു.
മലയാളി അധികം അറിയാതെ പോയ മഹാവിപ്ലവകാരിയാണ് എ.സി.എന്‍ നമ്പ്യാര്‍. ജര്‍മ്മനിയില്‍ ഹിറ്റ്ലർ കമ്യൂണിസ്റ്റാണെന്ന് പറഞ്ഞ് തടവിലിട്ട ഏക മലയാളിയാണ് നമ്പ്യാര്‍. 1951 -ൽ ജർമനിയിലെ ആദ്യത്തെ ഇന്ത്യൻ അംബാസഡർ ആയി നമ്പ്യാരെ നിയമിച്ചു. 1958 -ൽ അദ്ദേഹത്തിന് പദ്മഭൂഷൻ നൽകുകയും ചെയ്തു. ഹിന്ദുസ്ഥാൻ ടൈംസിന്റെ യൂറോപ്പിലെ ലേഖകനായിരുന്നു അവസാനകാലം. അദ്ദേഹംവേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെയും ആരതിൽ കണ്ടത്തിൽ കല്യാണി അമ്മയുടെയും  മകനായിരുന്നു അദ്ദേഹം. സരോജിനി നായിഡുവിന്റെ സഹോദരിയായിരുന്ന സുഹാസിനി ചാട്ടോപാധ്യായ് ആയിരുന്നു നമ്പ്യാരുടെ ഭാര്യ.

രണ്ടാമത്തെ റൗണ്ടിൽ ഞാൻ വിചാരിച്ചതു ജോൺ വോൺ ന്യുമാൻ  എന്ന മഹാനായ ഹംഗേറിയൻ ഗണിതശാസ്ത്രജ്ഞനെ ആയിരുന്നു. കമ്പ്യൂട്ടിങ് ആയി ബന്ധപ്പെട്ട  (വോൺ  ന്യൂമാൻ  ആർക്കിടെക്ചർ , ലീനിയർ  പ്രോഗ്രാമിങ് , self  -replicating മെഷീൻസ് , സ്റ്റോക്കാസ്റ്റിക്  കമ്പ്യൂട്ടിങ്)  ഒരു പാട് കണ്ടുപിടിത്തങ്ങൾ ആണ് അദ്ദേഹത്തെ കൂടുതൽ പ്രശസ്തനാക്കിയിരുന്നത്. അതുകൊണ്ടുതന്നെ ഗണിതശാസ്ത്രജ്ഞൻ എന്ന നിലയിൽ ആണോ പ്രശസ്തി എന്ന ചോദ്യത്തിന് സ്വാഭാവികമായി ഞാൻ അതെ എന്ന ഉത്തരം നൽകിയത് പ്രദീപിന്റെ ചിതകളെ വഴി തെറ്റിച്ചു എന്ന് പറയാതെ വയ്യ. അവസാനം കമ്പ്യൂട്ടറുമായി   ബന്ധമുള്ള ആളാണോയെന്ന ചോദ്യത്തിന് അതെ എന്ന ഉത്തരം നൽകിയപ്പോൾ അദ്ദേഹം എത്തിയത് ചാൾസ് ബാബേജ് ലേക്കായിരുന്നു. ഒരിക്കൽ കൂടി ഞാൻ വിജയിച്ചിരിക്കുന്നു. രണ്ടു പവൻ സ്വർണത്തിനു അവകാശിയുമായി.  ആദ്യ രണ്ടു റൗണ്ടിലെ വിജയങ്ങൾ എന്റെ പിരിമുറുക്കത്തിന് അയവു വരുത്തുകയും ആത്മവിശ്വാസം ഉയർത്തുകയും ചെയ്തു.  

മൂന്നാമത്തെ റൗണ്ടിൽ ഞാൻ വിചാരിച്ചതു പ്രമുഖനായ ഒരു ഭാരതീയ ശിൽപിയും ചിത്രകാരനും ഫോട്ടോഗ്രാഫറും ഗവേഷകനുമായ ബാലൻ നമ്പ്യാർ എന്ന വ്യക്തിയെ ആയിരുന്നു. ഇറ്റലിയിലും ബാംഗ്ലൂരിലുമായി ജീവിക്കുന്ന വ്യക്തി. മലയാളിയാണോ എന്ന് ചോദിച്ചാൽ അതെ എന്ന ഉത്തരം പറയാനാകുകയും എന്നാൽ കേരളത്തിന് പുറത്തു ജീവിക്കുന്ന ഒരു വ്യക്തിയുമായതിനാൽ ചോദ്യകർത്താവിനു ആശയക്കുഴപ്പമുണ്ടാക്കാൻ എനിക്ക് സാധിച്ചു.  അവിടെയും വിജയം എന്റെ കൂടെ നിന്നു. എന്റെ ആത്മവിശ്വാസം വളരുകയും പിരിമുറുക്കം പ്രദീപിലേക്ക് മാറ്റപ്പെടുകയും ചെയ്യുന്ന അവസ്ഥ. അഞ്ചു പവൻ സ്വർണത്തിൽനിന്ന് അശ്വമേധം വിജയി എന്ന നിലയിലേക്ക് ഇനി രണ്ടു റൗണ്ടുകൾ മാത്രം.

മൂന്നു റൗണ്ടുകൾ പിന്നിട്ടപ്പോൾ തന്നെ ഒരു ദിവസത്തെ എപ്പിസോഡിന്റെ സമയമായ അരമണിക്കൂർ സമയം കഴിഞ്ഞതിനാൽ എനിക്കൊപ്പം മത്സരിക്കാനെത്തിയവരുടെ അവസരം നഷ്ടമായി. പുതിയ മത്സരാർത്ഥികൾ രംഗത്ത് വന്നെങ്കിലും ഞാനുമായുള്ള മത്സരം തുടരുകതന്നെയായിരുന്നു.

നാലാമത്തെ റൗണ്ട്  റിസ്ക് റൗണ്ട് ആണ്. വിജയിച്ചാൽ ഫൈനൽ റൗണ്ടിലേക്കുള്ളത് അവസരവും തോറ്റാൽ ലഭിച്ചവ നഷ്ടമാകാനുള്ള സാധ്യതയും. വേണമെങ്കിൽ പിന്മാറാം. പക്ഷെ മത്സരം വിജയിക്കുക എന്ന ലക്ഷ്യത്തോടെ വന്ന ഞാൻ ധൈര്യപൂർവം   മുന്നോട്ടു പോകാൻ തീരുമാനിക്കുകയായിരുന്നു.

നാലാമത്തെ റൗണ്ടിൽ എന്റെ മനസ്സിൽ ''എൻകോസി ജോൺസൺ' എന്ന ആഫ്രിക്കക്കാരനായ  ബാലനായിരുന്നു.  ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഈ ആൾ എച്ച്ഐവി കൊണ്ട് ജനിച്ചു. 12 വർഷക്കാലം ജീവിച്ച എൻകോസി ജോൺസൺ പതിനായിരം പ്രേക്ഷകർക്കു മുന്നിൽ ഡർബാനിലെ 13-ാം ഇന്റർനാഷണൽ എയ്ഡ്സ് കോൺഫറൻസിൽ സംസാരിച്ചു. എയ്ഡ്സ് തടയാൻ സാധ്യമായതെല്ലാം ചെയ്തു ജീവിക്കുന്ന രക്തസാക്ഷിയായി ചിത്രീകരിക്കപ്പെട്ടു.

മൂന്നാമത്തെ ചോദ്യത്തിൽ തന്നെ ആഫ്രിക്കക്കാരനാണ് എന്റെ മനസ്സിലെന്നു പ്രദീപിന് മനസ്സിലായി. ഇൻസിഡന്റൽ പ്രശസ്തി ഉണ്ടോ എന്ന ചോദ്യം ചോദിച്ചിരുന്നെങ്കിൽ ഒരുപക്ഷെ അദ്ദേഹത്തിന് എന്നെ തോൽപ്പിക്കാൻ കഴിഞ്ഞേനെ. കൂടാതെ സംഘടനയുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് ഞാൻ ഇല്ല എന്ന് മറുപടി പറഞ്ഞെങ്കിലും പാനൽ എന്നെ തിരുത്തി. അത് പ്രദീപിനെ കൂടുതൽ ചിന്താകുഴപ്പത്തിലാക്കി. അദ്ദേഹം കരുതിയത് കുറച്ചുകൂടി പ്രായമുള്ള സംഘടനകളുമായി വളരെ നല്ല ബന്ധമുള്ള ഒരു വ്യക്തിയായിരിക്കും എന്നതാണ്. അവിടെയും വിജയം എന്റെ കൂടെ നിന്നു.

അവസാന റൗണ്ടിലേക്ക് ആത്മവിശ്വാസത്തോടെ. ആത്മവിശ്വാസം കൈവിടാതെ നിന്ന ഗ്രാൻഡ് മാസ്റ്റർ നാലാമത്തെ റൗണ്ടിൽ ക്യാമറയിലേക്ക് നോക്കി എന്റെ അമ്മയോടെന്നപോലെ പറഞ്ഞിരുന്നു - "ഞങ്ങൾ ഇരുവരെയും ഒരുമിച്ചനുഗ്രഹിക്കണം"  എന്ന്. പക്ഷെ അവസാന റൗണ്ടിൽ അദ്ദേഹം പറഞ്ഞത് "ദിലീപിന്റെ അമ്മേ, അമ്മയില്ലാത്ത ഈ മകനെ അനുഗ്രഹിക്കണേ" എന്നായിരുന്നു .  മനസ്സിന്റെ പിരിമുറുക്കം തന്നെയാണ് അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചത്.           
മത്സരം തുടങ്ങി, തുളച്ചുകയറുന്ന നോട്ടത്തോടുകൂടി പ്രദീപ് എന്നോട് ചോദ്യങ്ങൾ ആരംഭിച്ചു. അഞ്ചു ചോദ്യങ്ങൾക്കുള്ളിൽ അദ്ദേഹം കണ്ടെത്തി അമേരിക്കക്കാരനായ കായികതാരം ആണ് എന്റെ മനസ്സിലെന്നു. പതിനഞ്ചു ചോദ്യങ്ങൾക്കുള്ളിൽ അദ്ദേഹം ഒരു അത്‌ലറ്റ് ആണ് എന്ന നിഗമനത്തിലെത്തി. എന്റെ മനസ്സിലും ആശങ്ക ഉയർന്നു തുടങ്ങി. ചോദ്യങ്ങൾ പിന്നെയും കടന്നുപോയി. അവസാനം പ്രദീപ് എന്റെ മുഖത്തുനോക്കി " അത് റ്റെർനെർ   ആകാം , തോർപ്പ് ആകാം,വൂഡ്ബ്രിഡ്ജ്   ആകാം " ഇത് പറയുമ്പോൾ എന്റെ മുഖഭാവങ്ങൾ ശ്രദ്ധിക്കുകയായിരുന്നു ലക്‌ഷ്യം. ഓരോ പേര് കേൾക്കുമ്പോഴും എന്റെ മുഖത്തെ ഭാവമാറ്റം ശ്രദ്ധിച്ചു അത് കണ്ടെത്താനായിരുന്നു ആ ജീനിയസിന്റെ ലക്‌ഷ്യം. അവസാനം അദ്ദേഹം ഒരു ഉത്തരം പറഞ്ഞു .  ജിം വുഡ്ബ്രിഡ്ജ്‌. നോ എന്നായിരുന്നു എന്റെ മറുപടി.
ഞാൻ അശ്വമേധത്തിന്റെ രണ്ടാമത്തെ ഫൈനലിസ്റ്റായി തെരെഞ്ഞെടുക്കപ്പെടുകയായിരുന്നു അവിടെ.