അസാധാരണമായ
ഡ്രിബ്ലിങ്,അതിവേഗത്തിലുള്ള
മുന്നേറ്റം,
ലക്ഷ്യത്തിലേക്കുള്ള
ചടുലമായ പ്രയാണം എന്നിവയെല്ലാം
മറഡോണയെ വ്യത്യസ്തനാക്കി.
കളിക്കളങ്ങളിലെ
അമാനുഷ ശരീരങ്ങൾക്കിടയിൽ
മറഡോണ എന്ന കൊച്ചു മനുഷ്യൻ
പന്തിനെ വരുതിയിലാക്കി നടത്തിയ
മുന്നേറ്റങ്ങൾ അദ്ദേഹത്തിന്
ലോകമെങ്ങും കോടിക്കണക്കിന്
ആരാധകരെ നേടിക്കൊടുത്തു.
ഫുട്ബോളിൽ
നേട്ടങ്ങളുടെ കൊടുമുടി
കയറിയപ്പോഴും വ്യക്തിജീവിതത്തിൽ
മറഡോണ തിരിച്ചടികൾ സ്വയം
വരുത്തിവച്ചു.
1960 ഒക്ടോബർ
30 ന്
അർജന്റീനയുടെ തലസ്ഥാനമായ
ബ്യൂണസ് ഐറിസിലാണ് ജനനം.
അര്‍ജന്റീനിയന്‍
ദരിദ്ര സാഹചര്യത്തെ പന്തുകളി
കൊണ്ടു നേരിട്ട മറഡോണ ലോക
ഫുട്ബോളില്‍ കഴിവു തെളിയിച്ച
ഇതിഹാസ താരമായി വളര്‍ന്നത്
പ്രതിഭ ഒന്നു കൊണ്ടു മാത്രമാണ്.
മികച്ച
കായിക ശേഷിയും പന്തു നിയന്ത്രണവും
കയ്യിലുണ്ടായിരുന്ന മറഡോണ
ഫുട്ബോളിലെ ഡ്രിംബ്ലിംഗ്
എന്ന കലയിലെ ഉസ്താദായിരുന്നു.
1982, 1986, 1990,
1994 ലോകകപ്പുകളിൽ
അർജന്റീനയ്ക്കായി കളിച്ചു.
1986 ലോകകപ്പിൽ
ഒറ്റയ്ക്ക് അർജന്റീനയെ
കിരീടത്തിലേക്ക് നയിച്ചു.
1986 മെക്സിക്കോ
ലോകകപ്പ് മറഡോണയുടെ മാത്രം
ലോകകപ്പായിരുന്നു.
ഈ
ലോകകപ്പോടെയാണ് മാറഡോണ ലോക
ഫുട്ബോളിൽ സിംഹാസനം ഉറപ്പിച്ചത്.
മറഡോണയുടെ
നായകത്വത്തിൽ കളിച്ച അർജന്റീന
ടീം ഫൈനലിൽ പശ്ചിമജർമ്മനിയെ
പരാജയപ്പെടുത്തി ഈ ലോകകപ്പ്
നേടി. ആ
ലോകകപ്പിലെ മികച്ച കളിക്കാരനുള്ള
ഗോൾഡൻ ബോൾ മറഡോണ സ്വന്തമാക്കി.
ഈ ടൂർണമെന്റിലെ
ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള
കളിയിൽ മറഡോണ നേടിയ രണ്ടു
ഗോളുകൾ ചരിത്രത്തിലിടംപിടിച്ചു.
റഫറിയുടെ
ശ്രദ്ധയിൽപ്പെടാതെ കൈ കൊണ്ട്
തട്ടിയിട്ട് നേടിയ ആദ്യത്തെ
ഗോൾ 'ദൈവത്തിന്റെ
കൈ' എന്ന
പേരിലും, ആറ്
ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച്
60 മീറ്റർ
ഓടി നേടിയ രണ്ടാം ഗോൾ നൂറ്റാണ്ടിന്റെ
ഗോൾ ആയും വിശേഷിപ്പിക്കപ്പെടുന്നു.
കളിയിൽ
ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്
അർജന്റീന ഇംഗ്ലണ്ടിന്റെ
തോൽപ്പിച്ചു.
'ദൈവത്തിന്റെ കൈ' എന്ന കുപ്രസിദ്ധ ഗോളിന് പിന്നാലെ മറഡോണ രചിച്ച 'നൂറ്റാണ്ടിന്റെ ഗോള്‍' ഫുട്ബോളിലെ കാവ്യനീതിയായി അറിയപ്പെടുന്നു. ഇതേസമയം, 'ദൈവത്തിന്റെ കൈ' ഇടപെട്ട ഗോളിനെ കുറിച്ച് മറഡോണ പിന്നീട് കുറ്റസമ്മതം നടത്തുകയുണ്ടായി. 'മാപ്പു പറയുകയും കാലത്തിന് പിറകിലേക്ക് നടന്ന ചരിത്രത്തെ മാറ്റിയെഴുതാനും കഴിയുമെങ്കില്‍ ഞാനത് ചെയ്തേനെ. എന്നാല്‍ അതു സാധ്യമല്ലല്ലോ. ഗോള്‍ ഗോളായിത്തന്നെ നിലനില്ക്കും. അര്‍ജന്റീന ചാംപ്യന്മാരായും ഞാന്‍ മികച്ച കളിക്കാരനായും ചരിത്രത്തില്‍ തുടരും', മറഡോണയുടെ വാക്കുകള്‍ ഫുട്ബോള്‍ പ്രേമികളുടെ മനസില്‍ എന്നും മായാതെ കിടക്കും.
ഫുട്ബോളിനൊപ്പം
ജീവിതവും ലഹരിയായിരുന്നു
മാറഡോണയ്ക്ക്.
ഏറെ
വിവാദങ്ങളും പിന്തുടർന്നു.
പലപ്പോഴും
ആശുപത്രിയിലായി.
ആരാധകരെ
ആശ്വസിപ്പിച്ച് ഓരോ നിമിഷവും
മാറഡോണ തിരിച്ചുവന്നു.
പക്ഷേ,
ഇക്കുറി
അതുണ്ടായില്ല.
രോഗ
മുക്തി നേടുന്നതിനിടെ ലോകത്തെ
കണ്ണീരണയിച്ച് ആ നക്ഷത്രം
പൊലിഞ്ഞു.
ഫിദല്‍
കാസ്ട്രോ മറഡോണയ്ക്ക്
പിതൃതുല്യനും വഴികാട്ടിയുമായിരുന്നു.
കാസ്ട്രോയുടെ
ചരമദിനമായ നവംബര്‍ 25നു
തന്നെയാണ് മറഡോണയും
യാത്രയാകുന്നത്.


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ