വീണ്ടുമൊരു നവംബർ 4. പ്രിയപ്പെട്ട ഗുരുനാഥൻ വിടപറഞ്ഞിട്ടു 3 വർഷം. പഠിപ്പിക്കുന്ന സമയത്തു സാധാരണമായ ഒരു അധ്യാപക വിദ്യാർത്ഥി ബന്ധം. ഒരുപക്ഷെ പിന്നീട് നാലുവർഷത്തോളം കാര്യമായ കണ്ടുമുട്ടൽ പോലും ഉണ്ടായില്ല. പക്ഷെ ഒരു ജൈവികബന്ധം രൂപപ്പെടുന്നതിനു പ്രത്യേക കാലപരിധിയോ കണ്ടുമുട്ടലുകളോ ആവശ്യമില്ലെന്നു അവനീന്ദ്രൻ മാഷും ഞാനും തമ്മിലുള്ള ബന്ധം സാക്ഷ്യപ്പെടുത്തുന്നു. ഞാൻ ജോലിയിൽ പ്രവേശിച്ച ശേഷം സൗഹൃദപരമായോ ഔദ്യോഗികമായോ സ്കൂളിൽ നടത്തിയ സന്ദർശനങ്ങൾ ഓരോന്നും അധ്യാപകൻ എന്ന വാക്കിനു പുതിയ ഭാഷ്യങ്ങൾ ചമയ്ക്കുകയായിരുന്നു. ഓരോ കണ്ടുമുട്ടലുകളിലും സംസാരിക്കാൻ പൊതുതാല്പര്യമുള്ള ഒരുപാട് വിഷയങ്ങൾ ഉണ്ടായിരുന്നു. രാഷ്ട്രീയം, സാഹിത്യം, സിനിമ തുടങ്ങി ഏതുവിഷയമായാലും ഞങ്ങൾക്ക് യോജിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു. ഞങ്ങളുടെ അവസാന കണ്ടുമുട്ടൽ പോലും കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലായിരുന്നു എന്നതുപോലും കേവലം യാദൃച്ഛികത എന്ന് പറയാനാവില്ല. അന്ന് സംസാരിച്ചതു ഒരു സിനിമയുടെ അവസാനദൃശ്യത്തിന്റെ ആത്മീയമായ തലങ്ങളെ കുറിച്ചായിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ മനസ്സിലാവുന്നു മാഷുടെ ജീവിതത്തിന്റെ അന്ത്യനിമിഷത്തിനു പോലും അത്തരം ഒരു ആത്മീയതയുടെ പശ്ചാത്തലം പ്രകൃതി ഒരുക്കിവച്ചിരുന്നു. ചരിത്രത്തിലേക്ക് നടന്നുപോയ മനുഷ്യൻ എന്ന അടിക്കുറിപ്പ് അവനീന്ദ്രൻ മാഷിന് തീർച്ചയായും യോജിക്കും.
2020 നവംബർ 3, ചൊവ്വാഴ്ച
പ്രീയപ്പെട്ട ഗുരുനാഥൻ

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ