Parting (2016)
Raftan (original title)
| Drama, Romance
Director:Navid Mahmoudi
നബിയെന്ന
അഫ്ഗാൻ യുവാവിന്റയും ഫെരഷ്
തെ എന്ന അഫ്ഗാൻ യുവതിയുടെയും
പ്രണയം കേന്ദ്രീകരിച്ചാണ്
കഥ മുന്നോട്ടു പോകുന്നത്.
നെബി
അഫ്ഗാനിൽ നിന്നും യൂറോപ്പിലേക്കുള്ള
മാർഗമധ്യേ ഇറാനിലെത്തുന്ന
അനധികൃത കുടിയേറ്റക്കാരനും
ഫെരഷ് തെ ഇറാനിൽ താമസമാക്കിയ
അഫ്ഗാൻ കുടുംബത്തിലെ അംഗവുമാണ്.
നെബിയെന്ന
യുവാവിൻെറ മുഖത്തിൻെറ
സമീപദ്റശ്യത്തിൽ നിന്നാണ്
സിനിമ ആരംഭിക്കുന്നത്.
അഫ്ഗാൻ
ഇറാൻ അതിർത്തി കടക്കാനായുള്ള
അശരീര നിർദ്ദേശങ്ങൾ അനുസരിച്ച്
പലായനത്തിനായുള്ള ഓട്ടം നെബി
അവിടെ തുടങ്ങുകയാണ്.
ചിത്രത്തിന്റെ
പേര് തന്നെ ആർക്കും പൂർണ്ണ
സന്ദേശം നൽകുന്ന ഒന്നല്ല.
പലായനത്തിന്റെ
ആത്യന്തിക ഫലമാണ് പലതിൽ
നിന്നുമുള്ള വിട പറയൽ.
നെബി
യുടെ പലായനത്തിന് സഹോദരൻ
കാരണമായുണ്ടായ നാട്ടിലെ
അരക്ഷിതാവസ്ഥയും പ്രണയ
സാക്ഷാത്കാരവും കാരണമാകുമ്പോൾ,
പ്രണയം
മാത്രമാണ് ഫെരഷ് തെയെ പലായനത്തിന്
പ്രേരിപ്പിക്കുന്നത്.
പക്ഷെ
നാട്ടിലെ അരക്ഷിതമായ അവസ്ഥ
നെബിയെ പലായനത്തിനിടയിലും
വിടാതെ പീന്തുടരന്നുണ്ട്.
ഈ
തുടർച്ച ഫെരഷ്തെയുമായുള്ള
വിടപറയിലിന് നെബിയെ
പ്രേരിപ്പിക്കുന്നു.
പലായനം
ചെയ്യുന്നവരുടെ ദുരിതങ്ങളും
അപകടാവസ്ഥയും നെബിയുടെ പെങ്ങൾ
നടത്തുന്ന സംഭാഷണങ്ങളിലൂടെയും
പലായനം ചെയ്തവരുടെ മരണത്തിലൂടെയും
ചിത്രത്തിൽ പ്രതിപാദ്യമാക്കുന്നുണ്ട്.
കുടിയേറ്റ
സാഹചര്യങ്ങളെ ചൂഷണം ചെയ്യുന്നവരേയും
മുതലെടുക്കുന്നവരേയും,
പലായനത്തിന്റെ
യഥാർത്ഥ ഗുണഭോക്താക്കളെയും
ചിത്രം പ്രേക്ഷകന്റെ കാഴ്ച്ചയ്ക്ക്
സമർപ്പിക്കുന്നുണ്ട്.
ഓരോ
പലായനവും എത്രമാത്രം അരക്ഷിതമായ
അവസ്ഥയിൽ നിന്നാണെന്ന് പലായനം
ചെയ്യപ്പെടുന്നവരുടെ മനോഭാവത്തിൽ
നിന്ന് വായിച്ചെടുക്കാം.
ചിത്രത്തിന്റെ
ഛായാഗ്രഹണം പലായനത്തിന്റെ
ഭാവങ്ങൾ കഥാപാത്രങ്ങളുടെ
കാഴ്ച്ചയിലൂടെ നൽകുന്നതിൽ
ഏറെ സഹായിച്ചുവെന്ന് പറയാതെ
വയ്യ.
പലായനം
ഉയർത്തുന്ന മാനവിക പ്രതിസന്ധി
ഒരിക്കലും കുറയുന്നില്ല
എന്ന് മാത്രമല്ല അനുദിനം
വർധിക്കുന്നുവെന്ന് വിളിച്ചു
പറയുകയാണ് ഈ ചിത്രം.
സ്വന്തം
രാജ്യത്ത് തന്നെ ജീവനു സംരക്ഷണം
ഇല്ലെങ്കിൽ പിന്നെ ജീവൻ പണയം
വെച്ച് പലായനം ചെയ്യുന്നതിൽ
എന്താണ് തെറ്റ് എന്ന ചോദ്യം
സിനിമ തീരുമ്പോൾ പ്രേക്ഷകന്റെ
മനസ്സിൽ ബാക്കിയാവുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ