ഞാന്‍ പപ്പയെ ആദ്യമായി കാണുന്നത് സംഗീതയെ ആദ്യമായി കാണുന്ന ദിവസം തന്നെയാണ്. ഞങ്ങളുടെ വിവാഹം കഴിഞ്ഞതോടെ അദ്ദേഹം എന്റെയും പപ്പ ആയി. പക്ഷെ ഇപ്പോള്‍ മനസിലാക്കുന്നു അദ്ദേഹം അതിനുമപ്പുറം എന്തൊക്കെയോ ആയിരുന്നുവെന്നു. ഞങ്ങള്‍ സംസാരിച്ച വിഷയങ്ങള്‍ ഒരിക്കലും ഈ ബന്ധത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നവ മാത്രമായിരുന്നില്ല. ഈ സംസാരങ്ങളുടെ ഒക്കെ അവസാനത്തില്‍ ഞാന്‍ ചോദിച്ചിട്ടുണ്ട് ഇതൊക്കെ ഒരു രചനയുടെ ഒതുക്കത്തിലേക്ക് കൊണ്ടുവന്നു കൂടെ എന്ന്. അപ്പോഴൊക്കെയും ആ ചിരി മാത്രമായിരുന്നു മറുപടി. ഇപ്പോള്‍ എനിക്ക് തോന്നുന്നു ആ ചോദ്യത്തിനപ്പുറം അതിനെ കുറിപ്പുകലാക്കാന്‍ ഞാനും മറന്നുപോയില്ലേ..............

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ