The Motorcycle Diaries (2004)The dramatization of a motorcycle road trip Che Guevara went on in his youth that showed him his life's calling.
Director: Walter Salles
Writers: Ernesto 'Che' Guevara (book), Alberto Granado
Country: Argentina
Ratings: 8.5/10
Country: Argentina
Ratings: 8.5/10
"“I now know, by an almost fatalistic conformity with the facts, that my destiny is to travel...”
― Ernesto Guevara, The Motorcycle Diaries:
― Ernesto Guevara, The Motorcycle Diaries:
ലാറ്റിനമേരിക്കന്‍ വിപ്ലവകാരി ഛെഗുവേരയുടെ ഡയറികുറിപ്പുകളെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയാണ് , മോട്ടോര്‍ സൈക്കിള്‍ ഡയറീസ് ..23 )൦ വയസ്സില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായിരുന്ന ചെ ഗുവരെയും സുഹ്രത്ത് ആല്‍ബര്‍ട്ടോ ഗ്രെനോടയും ചേര്‍ന്ന് ലാ പോന് ഡറോസ് എന്നൊരു മോട്ടോര്‍ ബൈക്കില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലൂടെ 12000 കിലോമീറ്ററില്‍ പരം നടത്തിയ നീണ്ട സാഹസികയാത്രയാണ് ചിത്രത്തിന്റെ പ്രതിപാദ്യവിഷയം .ചെയിലെ വിപ്ലവകാരിയെ വാര്‍ത്തെടുത്തത് ഈ യാത്രയിലെ അവിസ്മരണീയമായ അനുഭവങ്ങളാനു 16 )o വയ്യസ്സില്‍ ചെ അര്‍ജന്റീനയിലെ 3000 മൈല്‍ ബൈകില്‍ യാത്രചെയ്തിരുന്നു .പിറ്റേ കൊല്ലം കച്ചവടകപ്പലിലെ ജോലികരനായി ആദ്യമായി അര്‍ജന്റീനയ്ക്ക് പുറത്തും യാത്ര ചെയ്തു ,പിന്നീടുള്ള യാത്രകെളെല്ലാം ക്യുബന്‍ വിപ്ലവത്തിനു ശേഷവും ഇതിന്റെ തുടര്‍ച്ചകള്‍ ആയിരുന്നു ..
ബ്യുണസ് അയെഴ്സില് നിന്ന് യാത്ര തുടങ്ങി ആന്‍ഡിസ് പര്‍വ്വതനിരകള്‍ താണ്ടി വെനിന്‍സ്വലയില്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന യാത്ര കൊണ്ട് വിനോദവും സാഹസികതയും മാത്രമായിരുന്നു അവര്‍ ഉദ്ദേശിച്ചിരുന്നത് .ഭക്ഷണവും മദ്യവും പ്രണയവും ആവോളം അനുഭവിക്കുക .പക്ഷെ ലാറ്റിനമേരിക്കന്‍ ജനതയുടെ ജീവിത യാതനകളും സാമ്രജ്യത്വ ചൂഷണങ്ങളുമെല്ലാം അവരെ സമൂലം മാറ്റിതീര്ക്കുകയായിരുന്നു... യാത്ര ചിലിയിലെത്തുമ്പോള് മോട്ടോര്‍ സൈക്കിള്‍ തകരാറിലാവുകയും അവര്‍ കാല്‍നടയായി ലാറ്റിനമേരിക്കന്‍ യാതാര്‍ത്ഥ്യങ്ങളിലൂടെ കടന്നു പോവുകയാണ് .അവിടത്തെ ജീവിതദുരിതങ്ങളില് ആമസോണ്‍ നദികരയിലെ സാന്‍ പാബ്ലോ കുഷ്ഠരോഗാശുപത്രയിലെ രോഗികള്‍ക്കും ഗോത്രവര്‍ഗ്ഗങ്ങള്‍ക്ക് ഒപ്പവും എട്ടുമാസകാലത്തോളം അവര്‍ ചിലവഴിച്ചു ,ലാറ്റിനമേരിക്കന്‍ ചരിത്രസ്ഥലങ്ങള്‍ പകര്‍ത്തി കാണിക്കുന്ന ഈ സിനിമ യാത്രകള്‍ എപ്രകാരമാണ് മനുഷ്യരെ സ്വന്തം സ്വത്വബോധത്തിലേയ്ക്കു മാറ്റിതീര്ക്കുന്നതെന്ന് അടയാളപെടുത്തുന്നു .ലാറ്റിനമേരിക്കന്‍ പുതു തലമുറയ്ക്ക് തങ്ങളുടെ പൂര്‍വ സ്വത്വം തിരിച്ചറിയുന്നതിനുപയുകതമായ ഒരു ചലച്ചിത്രപ്രവര്ത്തനമായാണ് വാള്‍ട്ടര്‍ സാലസ് തന്റെ ചിത്രത്തെ കണക്കാക്കുന്നത് .
ചെ ഗുവേരയിലെ വിഗ്രഹവത്കരിക്കപെടാത്ത മനുഷ്യനെ അയാളിലെ സകല ദുര്ബ്ബലതകളോടെയുമാണ് ചിത്രത്തില്‍ അവതരിപ്പുക്കുന്നത് ,അതെ സമയം ചെയിലെ ആദര്ശവിപ്ലവകാരിയെ വളര്‍ത്തിയെടുത്ത സാഹചര്യങ്ങളുടെ സൂക്ഷമാവതരണവും. മൂന്ന് വര്‍ഷകാലത്തെ ഗഹനമായ ഗവേഷണങ്ങളും രണ്ടു വര്‍ഷത്തെ ചിത്രീകരണവും വേണ്ടിവന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ