2017 ഡിസംബർ 2, ശനിയാഴ്‌ച


The Young Karl Marx (2017)

Le jeune Karl Marx (original title)
Biography, Drama, History


Director:Raoul Peck

ലോകത്തെ മാറ്റിമറിച്ച ആശയങ്ങളെക്കുറിച്ചുള്ള The  young Karl Marx

കാൾമാർക്സിന്റെ പ്രാഥമിക ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചിത്രം

സംവിധായകനായ റൗൾ പെക്കിന്റെ സുന്ദരവും നല്ല രീതിയിൽ ചിത്രീകരിച്ച ചരിത്രപരമായ ഭാഗങ്ങളും ചേർന്ന ഒരു വികാരപരമായ ഉദ്യമമാണ് ഈ സിനിമ. കാൾമാർക്സിന്റെ ജീവിതയാത്ര വർഷങ്ങളുടെ ഓർമപ്പെടുത്തലോടെ സിനിമയിൽ പ്രതിപാദ്യമാകുന്നുണ്ട്. 1948 ൽ മാർക്സ് ഏംഗൽസുമായി ചേർന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ അച്ചടിക്കുന്നതിന്റെ വിജയത്തിൽ ഒതുങ്ങിയാണ് സിനിമ അവസാനിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ ദാസ് ക്യാപിറ്റൽ എന്ന തന്റെ മാസ്റ്റർപീസ് രചിക്കുന്നതിനായി ചെലവഴിച്ച ജീവിതയാത്രയിലെ ഒരിടവേളയിൽ പ്രസിദ്ധീകരിച്ച ഒരു ലഘുലേഖയ്ക്കാണ് സംവിധായകൻ പ്രാമുഖ്യം നൽകിയിരിക്കുന്നത്. പ്രൂദോമിന്റെയും വാട്‍ലിങ്ങിന്റെയും നേതൃത്വത്തിലുണ്ടായിരുന്ന എല്ലാവരും എന്റെ സഹോദരരാണ്‌ എന്ന ചിന്താഗതിയിൽനിന്നും വർഗപരമായ കാഴ്ചപ്പാടിലേക്ക് കമ്മ്യൂണിസ്റ്റ് ചിന്താഗതിയിലേക്കു കാൾ മാർക്‌സിന്റ്റെയും ഏംഗൽസിന്റേയും നേതൃത്വത്തിൽ രൂപഭാവം പ്രകടമാക്കുന്നുണ്ട് ചിത്രത്തിൽ.

മാർക്സിന്റേയും ജെന്നിയുടെയും കുടുംബജീവിതവും ഏംഗൽസിനു തന്റെ അച്ഛന്റെ  ഫാക്ടറിയിൽ നിന്ന്  പുറത്താക്കപ്പെടുന്ന  ഐറിഷ്  യുവതിയുമായുള്ള  പ്രണയവും  ചിത്രത്തെ ഒരു സാധാരണ ചിത്രമാക്കുന്നുണ്ട്. എംഗൽസിന്റെ മൂലധനവും മാർക്സിന്റെ ആശയദൃഢതയും ചേർന്നത് ലോകത്തിനുമുന്നിൽ പുതിയ മാനിഫെസ്റ്റോ അവതരിപ്പിക്കുന്നതിൽ നിർണായകമായിരുന്നു എന്ന് ചിത്രം അവതരിപ്പിക്കുന്നുണ്ട്.

ഈയിടെ വായിച്ച ഡോ ഇക്‌ബാലിന്റെ  പുസ്തകസഞ്ചിയും  എസ്  ജയചന്ദ്രൻ  നായരുടെ  പുഷ്ടകങ്ങളും  കാൾ മാർക്സിനെ കുറിച്ച്  കൂടുതൽ   വായിക്കാൻ  പ്രേരിപ്പിക്കുന്നതിനിടയിലാണ്  ഈ സിനിമ കടന്നുവരുന്നത്. കഴിഞ്ഞദിവസം മാത്രമാണ് മേരി ഗബ്രിയേലിന്റെ ലവ് ആൻഡ് ക്യാപിറ്റൽ എന്ന കൃതിയുടെ മലയാള പരിഭാഷ വാങ്ങിച്ചത്. അതുകൊണ്ടു തന്നെ കാൾ മാർക്സിനെ കൂടുതലറിയാനുള്ള ശ്രമങ്ങൾക്ക് കരുത്തുനൽകുകയാണ് The  Young  Karl  Marx

അഭിപ്രായങ്ങളൊന്നുമില്ല: