
ഒരുപാട് നാളുകൾക്കു ശേഷം ഞാൻ എഴുതട്ടെ. എന്താ എഴുതേണ്ടത്. ഒരു സിനിമയെ കുറിച്ചാകാം; ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയെക്കുറിച്ചു. ഓർമകളെ സ്നേഹിക്കുന്നവർക്ക്, തിരക്കുകളിലൂടെ മിന്നി മറയുമ്പോൾ, ഒരിക്കലെങ്കിലും പഴയതൊക്കെ ഓർത്തെടുക്കാൻ ഇഷ്ടപ്പെടുന്നു എങ്കിൽ, ഈ സിനിമ നിങ്ങൾക്ക് കാണാം.....കാണണം. ജീവിതയാത്രയിൽ നമ്മെ സ്പർശിച്ചു കടന്നു പോയവരെ വല്ലപ്പോഴെങ്കിലും നാം ഓർത്തെടുക്കേണ്ടേ? നമ്മുടെ ഹൈക്ലാസ് ജീവിതങ്ങൾക്ക് വേണ്ടി ഇയ്യാംപാറ്റകളെ പോലെ എരിഞ്ഞടങ്ങേണ്ടി വരുന്ന ഒരു പാട് ജീവിതങ്ങളെ ഒരു നിമിഷം നമുക്ക് ഓർക്കാം..... പ്രസ്ഥാനങ്ങൾക്കും സമൂഹത്തിനും വേണ്ടി ജീവിതം സമർപ്പിച്ച, സമൂഹത്തിന്റെ തിരക്കുകൾക്കിടയിൽ മറവിയിലേക്കു ആണ്ടുപോയവരെ ഓർത്തെടുക്കാൻ ഒരു നിമിഷം നമുക്ക് ഓർമകളിലേക്ക് തിരിച്ചു നടക്കാം ......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ